മോദിയെ കണ്ട ശേഷം വിജയ് ഫോണില്‍ വിളിച്ചു, കൈകോര്‍ത്ത് മുന്നോട്ട് പോകും: സുരേഷ് ഗോപി

രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം
Suresh Gopi and Vijay
Suresh Gopi and Vijay
Updated on
1 min read

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഫോണില്‍ ബന്ധപ്പെട്ടുവെന്ന് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് വിജയ് സുരേഷ് ഗോപിയെ ഫോണില്‍ ബന്ധപ്പെട്ടത്. രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്ന് സംസാരിച്ചുവെന്നും സുരേഷ് ഗോപി പറയുന്നു.

Suresh Gopi and Vijay
അനുവാദമില്ലാതെ അയാള്‍ എന്നെ എടുത്തുയര്‍ത്തി, കുട്ടിക്കാലം മുതലുള്ള ട്രോമകള്‍ വീണ്ടുമുണര്‍ന്നു: അനൗഷ്‌ക ശങ്കര്‍

''ബഹുമാനപ്പെട്ട ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, എന്റെ പ്രിയ സുഹൃത്തും തമിഴകത്തിന്റെ പ്രിയ നായകനുമായ ജോസഫ് വിജയ് എന്നെ ഫോണില്‍ വിളിക്കുകയുണ്ടായി. സൗഹൃദം പങ്കുവെക്കലിനപ്പുറം, രാജ്യത്തിന്റെയും നമ്മുടെ ജനങ്ങളുടെയും ഉന്നമനത്തിനായി എങ്ങനെ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ പ്രധാനമായും സംസാരിച്ചത്.'' സുരേഷ് ഗോപി പറയുന്നു.

Suresh Gopi and Vijay
'മരിച്ചെന്ന് കരുതിയ അപകടം, ആരും വരാതായി, കുടുംബമേ കൂടെക്കാണൂവെന്ന് തിരിച്ചറിഞ്ഞു'; സാജു കൊടിയന്‍ പറയുന്നു

''കേരളം - തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനും ഭാരതത്തിന്റെ പുരോഗതിക്കുമായി ഒരേ മനസ്സോടെ, കൈകോര്‍ത്ത് മുന്നോട്ട് പോകുമെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കി.പ്രിയ സഹോദരന്‍, തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്കും അദ്ദേഹത്തിന്റെ മുന്നോട്ടുള്ള എല്ലാ ജനസേവന യാത്രകള്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍'' എന്നും സുരേഷ് ഗോപി കുറിക്കുന്നു. കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങളോട് സംസാരിക്കവെയും സുരേഷ് ഗോപി വിജയ്‌യെക്കുറിച്ച് സംസാരിച്ചിരുന്നു.

'മുഖ്യമന്ത്രി വിജയ് പ്രവര്‍ത്തിക്കട്ടെ. അദ്ദേഹം പ്രവര്‍ത്തിച്ച് സ്വയം തെളിയിക്കട്ടെ. അതിനുമുമ്പ് അദ്ദേഹത്തെ വിമര്‍ശിക്കുന്നത് ശരിയാവില്ല. ജനങ്ങള്‍ അദ്ദേഹത്തിന് ഒരു അവസരം നല്‍കിയിട്ടുണ്ട്. അദ്ദേഹം നല്ല രീതിയില്‍ പ്രവര്‍ത്തിക്കട്ടെ. വിജയം കൈവരിച്ച തമിഴ്‌നാട്ടിലെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ എന്താണ് പ്രശ്നം? അദ്ദേഹം വരുന്നുണ്ടെങ്കില്‍ വരട്ടെ. അദ്ദേഹം ആഗ്രഹിക്കുന്ന ഇടത്തെല്ലാം വരട്ടെ, പ്രവര്‍ത്തനം തുടങ്ങട്ടെ. എല്ലാവരും വരട്ടെ, ലോകത്തിനും തമിഴ് ജനതയ്ക്കും ഗുണമുണ്ടാകട്ടെ.'' എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Summary

Suresh Gopi about talking to Vijay via phone. Tamil Nadu CM called him after meeting PM Narendra Modi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Union Minister Suresh Gopi demanded daily progress reports on Malampuzha garden renovation, forming an all-party committee led by C Krishnakumar
Suresh Gopi @PLKD
Suresh Gopi.
Suresh Gopi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com