മോഹന്‍ലാലിന്റെ 'മമ്മൂട്ടി ഷര്‍ട്ടിന്' ചെക്ക്; സ്വന്തം ചിത്രമുള്ള ഷര്‍ട്ടുമായി സുരേഷ് ഗോപി; വേറെ ആരും ചെയ്യാത്തതുകൊണ്ടാണോ എന്ന് ട്രോള്‍

ട്രോളിയും പിന്തുണച്ചും സോഷ്യല്‍ മീഡിയ
Suresh Gopi
Suresh Gopi ഫെയ്സ്ബുക്ക്
Updated on
1 min read

മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം ബിഗ് ബോസ് റിയാലിറ്റി ഷോയില് മോഹന്‍ലാല്‍ ധരിച്ച ഷര്‍ട്ട് വൈറലായിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങളുള്ള സ്‌പെഷ്യല്‍ ഷര്‍ട്ട് അണിഞ്ഞാണ് മോഹന്‍ലാല്‍ ബിഗ് ബോസിലെത്തിയത്. മമ്മൂട്ടിയോടുള്ള മോഹന്‍ലാലിന്റെ സ്‌നേഹത്തിന്റേയും ഇരുവരുടേയും സൗഹൃദത്തിന്റേയും അടയാളമായിട്ടാണ് ആ ഷര്‍ട്ടിനെ ആരാധകര്‍ വിലയിരുത്തിയത്. ഇപ്പോഴിതാ മറ്റൊരു ഷര്‍ട്ട് ചര്‍ച്ചകളില്‍ നിറയുകയാണ്.

Suresh Gopi
നെഞ്ചത്ത് രോമം വളര്‍ത്താന്‍ പറഞ്ഞതിന് സല്‍മാന്‍ ഖാന്‍ ഇറക്കി വിട്ടു; ഇന്ത്യന്‍ സിനിമയെ തന്നെ മാറ്റിയെഴുതി അനുരാഗിന്റെ റിവഞ്ച്

മലയാളത്തിലെ മറ്റൊരു സൂപ്പര്‍ താരമായ സുരേഷ് ഗോപിയും അദ്ദേഹത്തിന്റെ ഷര്‍ട്ടുമാണ് ചര്‍ച്ചയാകുന്നത്. കഓണദിനത്തിലെ പരുപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയ സുരേഷ് ഗോപി ധരിച്ച ഷര്‍ട്ടാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരിപാടിയില്‍ നിന്നും വിഡിയോകളും ചിത്രങ്ങളും വൈറലായി മാറുകയാണ്.

Suresh Gopi
ആ സെറ്റില്‍ നിന്നും കരഞ്ഞ് ഇറങ്ങിപ്പോന്നു; റബ്ബര്‍ തോട്ടം വിറ്റെങ്കിലും നിന്റെ സിനിമയെടുക്കുമെന്ന് അമ്മ; അങ്ങനെ ജീത്തു ജോസഫ് ഫിലിം മേക്കറായി

മോഹന്‍ലാലിന്റെ ഷര്‍ട്ടില്‍ മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നുവെങ്കില്‍ സുരേഷ് ഗോപിയെത്തിയത് സ്വന്തം ചിത്രമുള്ള ഷര്‍ട്ട് ധരിച്ചായിരുന്നു. തന്റെ ഐക്കോണിക് കഥാപാത്രമായ ഭരത്ചന്ദ്രന്റെ ചിത്രം വരച്ചു ചേര്‍ത്തിട്ടുള്ള ഷര്‍ട്ട് ധരിച്ചാണ് സുരേഷ് ഗോപി എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയ ട്രോളുകളുമായി എത്തി.

'എന്റെ ചിത്രമുള്ള ഷര്‍ട്ട് ധരിക്കാന്‍ വേറൊരാളേയും ആവശ്യമില്ല' എന്നാണ് സോഷ്യല്‍ മീഡിയയിലെ ട്രോള്‍. 'ഗണേഷ് കുമാര്‍ വെറുതേ പറഞ്ഞതല്ലാ. രാത്രി ആരും കാണാതെ പൊലീസ് യൂണിഫോം ഇട്ടായിരിക്കും ഈ ചങ്ങാതി ഉറങ്ങുന്നത്' എന്നായിരുന്നു മറ്റൊരു പരിഹാസം. നേരത്തെ ഭരത്ചന്ദ്രന്‍ എന്ന കഥാപാത്രം ഒഴിഞ്ഞു പോകാത്തതു കൊണ്ട് തൊപ്പിയും ലാത്തിയും കൊണ്ടാണ് സുരേഷ് ഗോപി നടന്നത് എന്ന് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സുരേഷ് ഗോപിയെ അനുകൂലിച്ചും ആളുകളെത്തുന്നുണ്ട്. ഇതില്‍ ഇത്ര പരിഹസിക്കാന്‍ എന്താണെന്നാണ് അവര്‍ ചോദിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് ആരെങ്കിലും സമ്മാനായി നല്‍കിയ ഷര്‍ട്ട് ആയിരിക്കാമെന്നും അനുകൂലിച്ചെത്തുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. സുരേഷ് ഗോപി സ്വയം തെരഞ്ഞെടുത്തതാണെങ്കിലും അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഷര്‍ട്ട് രസമായിട്ടുണ്ടെന്നും അനുകൂലിച്ചെത്തുന്നവര്‍ പറയുന്നു.

Summary

Suresh Gopi wears a shirt with his pictures. Social media trolls him and asks is he trying to copy Mohanlal and his Mammootty Shirt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com