സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു, വരൻ ശ്രേയസ് മോഹൻ

തിരുവനന്തപുരത്തെ സുരേഷ് ​ഗോപിയുടെ വീട്ടിൽ വച്ച് വിവാഹ നിശ്ചയം 
ഭാ​ഗ്യയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം
ഭാ​ഗ്യയുടെ വിവാഹനിശ്ചയ ചിത്രങ്ങൾ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read


തിരുവനന്തപുരം: നടനും മുൻ എംപിയുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ ശ്രേയസ് മോഹൻ ആണ് വരൻ. തിരുവനന്തപുരത്തെ സുരേഷ് ​ഗോപിയുടെ വീട്ടിൽ വച്ച് വിവാഹ നിശ്ചയം  നടന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹനിശ്ചയത്തിൽ പങ്കെടുത്തത്. 

നിശ്ചയ ചിത്രങ്ങൾ ഭാ​ഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹം ജനുവരി 17ന് ഗുരുവായൂരിൽ വച്ച് നടക്കും. റിസപ്ഷൻ ജനുവരി 20നും. തിരുവന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ചാകും മറ്റ് പരിപാടികൾ നടക്കുക.

സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാ​ഗ്യ. അടുത്തിടെ ഭാ​ഗ്യ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്ന് ബിരുദം നേടിയത്. ബിരുദദാന ചടങ്ങിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER