'അവൻ പേര് സൂര്യ ഡാ'; ഡിസി സംവിധായകനൊപ്പം സൂര്യ, നായികയായി ‍ഡെലൂലു?

സംഗീതസംവിധായകനായി നിരവധി പേരുകളാണ് ഉയർന്നുകേൾക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പേരാണ് പ്രധാനമായും ചർച്ചയാകുന്നത്
Suriya
SuriyaFacebook
Updated on: 
1 min read

കരിയറിലെ ഏറ്റവും വലിയ വിജയമധുരം നുണയുകയാണ് തമിഴ് താരം സൂര്യ. പതിമൂന്ന് വർഷത്തെ ബോക്‌സ് ഓഫീസ് പരാജയങ്ങൾക്കും പരിഹാസങ്ങൾക്കും ഹാട്രിക് ഹിറ്റുകളിലൂടെ മറുപടി നൽകുകയാണ് താരം. 2026-ൽ പുറത്തിറങ്ങിയ കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ്, സീൻ എന്നീ ചിത്രങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി 200 കോടി ക്ലബ്ബിലെത്തി.

ഒടുവിൽ പുറത്തിറങ്ങിയ ജിത്തു മാധവൻ ചിത്രം സീൻ 260 കോടിയിലധികമാണ് ഇതിനകം കളക്ട് ചെയ്തത്. ചിത്രം 300 കോടി പിന്നിടുകയാണെങ്കിൽ വിജയ്‌ക്ക് ശേഷം ഒരേ വർഷം 300 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ കോളിവുഡ് താരമായി സൂര്യ മാറും.

വിജയക്കുതിപ്പിനിടെ സൂര്യയുടെ അടുത്ത ചിത്രങ്ങളും തിരഞ്ഞെടുപ്പുകളും ചർച്ചയാകുന്നുണ്ട്. സൂര്യ 48 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ടി.ജെ. ജ്ഞാനവേൽ ചിത്രമാണ് അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. അതിനുശേഷം സൂര്യ നായകനായെത്തുന്ന ചിത്രം 'ഡി.സി'യുടെ സംവിധായകൻ അരുണ്‍ മാതേശ്വരനൊപ്പമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ലോകേഷ് കനകരാജിനെ നായകനാക്കി ഒരുക്കിയ 'ഡി.സി' കേരളത്തിൽ വലിയ വിജയമായിരുന്നു. സമാനമായ ശൈലിയിലുള്ള ചിത്രമായിരിക്കും സൂര്യയെ നായകനാക്കി അരുണ്‍ മാതേശ്വരൻ ഒരുക്കുകയെന്നാണ് സൂചന. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

മുന്നണിയിലും പിന്നണിയിലും പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരുമാണ് അണിനിരക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'സർവ്വം മായ'യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ റിയ ഷിബുവായിരിക്കും ചിത്രത്തിലെ നായികയെന്നാണ് സൂചന. 'സീൻ' നിർമിച്ച ഴഗരം സ്റ്റുഡിയോസും സൂര്യയുടെയും ജ്യോതികയുടെയും ഉടമസ്ഥതയിലുള്ള 2ഡി എന്റർടെയ്ൻമെന്റ്സും ചേർന്നായിരിക്കും ചിത്രം നിർമിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്. തെലുങ്ക് താരം ഗോപിചന്ദ് വില്ലൻ വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.

സംഗീതസംവിധായകനായി നിരവധി പേരുകളാണ് ഉയർന്നുകേൾക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ പേരാണ് ഇതിൽ പ്രധാനമായും ചർച്ചയാകുന്നത്. വിവാഹശേഷം ഇടവേള പ്രഖ്യാപിച്ച അനിരുദ്ധ് പുതിയ പ്രോജക്ടുകൾ ഏറ്റെടുക്കാൻ സാധ്യതയില്ലെന്നാണ് ചില റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ സായ് അഭ്യങ്കറിന്റെയും ദേശീയ അവാർഡ് ജേതാവ് ജി.വി. പ്രകാശിന്റെയും പേരുകളും പരിഗണനയിലുണ്ടെന്നാണ് സൂചന.

അതേസമയം, സൂര്യ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ജപ്പാനിൽ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പുരോഗമിക്കുകയാണ്. ഡോക്ടറുടെ വേഷത്തിലാണ് സൂര്യ ചിത്രത്തിലെത്തുന്നത്. കയാദു ലോഹറാണ് നായിക. സായ് അഭ്യങ്കറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Suriya
'സ്പൈഡർമാന്റെ' റെക്കോർഡ് തകർക്കുമോ 'ഡൂംസ്‌ഡേ'? അഡ്വാൻസ് ബുക്കിങ്ങിൽ കുതിപ്പ്; ആദ്യ മണിക്കൂറിൽ വിറ്റത് 50,000 ടിക്കറ്റുകൾ
Suriya
ആരാകും ബോണ്ട് ​ഗേൾ? റോബർട്ട് പാറ്റിൻസണിന്റെ നായികയാകാൻ സെൻഡയയും മാർഗരറ്റ് ക്വാളിയും?
Suriya
'കൈകേയിയെ വില്ലനായി കാണരുത്'; രാമന്റെ വനവാസത്തിന് പിന്നിൽ ദൈവികമായ ലക്ഷ്യമുണ്ടായിരുന്നെന്ന് ലാറ ദത്ത
Summary

Suriya to team up with a DC director; Delulu as the female lead?

Related Stories

Robin Radhakrishnan and Arati Podi
Khushi
Vijay Antony
Doomsday
X

FOLLOW US

ON GOOGLE DISCOVER