'മുഖക്കുരു, മൂക്കിന് ഭംഗിയില്ല, ഹീറോയിന്‍ മെറ്റീരിയല്‍ അല്ല'; മുതിര്‍ന്ന നടിയുടെ പരിഹാസവും സ്വാസികയുടെ മധുര പ്രതികാരവും

തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് സ്വാസിക
Swasika
Swasikaഇന്‍സ്റ്റഗ്രാം
Updated on
1 min read

തമിഴിലൂടെയാണ് സ്വാസിക കരിയര്‍ ആരംഭിക്കുന്നത്. പിന്നീടാണ് മലയാളത്തിലെത്തുന്നത്. തുടക്കം സിനിമയിലൂടെയാണെങ്കിലും സ്വാസിക താരമാകുന്നത് ടെലിവിഷനിലൂടെയാണ്. ടെലിവിഷനിലെ സൂപ്പര്‍ നായികയായ ശേഷമാണ് സ്വാസികയെ തേടി കൂടുതല്‍ സിനിമകളെത്തുന്നത്. സിനിമയിലേക്കുള്ള തിരിച്ചുവരവില്‍ സ്റ്റേറ്റ് അവാര്‍ഡ് അടക്കം നേടാന്‍ സ്വാസികയ്ക്ക് സാധിച്ചു.

Swasika
'ഞാൻ എന്നെ മനസിലാക്കി കൊണ്ടിരിക്കുകയാണ്'; ഹൃദ്യമായ കുറിപ്പുമായി അനശ്വര രാജൻ

മലയാളത്തില്‍ തന്റെ പ്രകടനത്തിലൂടെ കയ്യടി നേടിയ ശേഷം തമിഴിലും സ്വാസിക തിരികെ വന്നു. ഈയ്യടുത്തിറങ്ങിയ ലബ്ബര്‍ പന്തില്‍ തന്റെ പ്രായത്തേക്കാള്‍ മുതിര്‍ന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടാന്‍ സ്വാസികയ്ക്ക് സാധിച്ചു. ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള നായികയാണ് സ്വാസിക.

Swasika
'ഒരുമിച്ചുള്ള ജീവിതം സ്വപ്‌നം കണ്ടിരുന്നു, ഞാന്‍ നോക്കി നില്‍ക്കെ അവള്‍ മരിച്ചു, രക്താര്‍ബുദമായിരുന്നു'; പ്രണയിനിയെ ഓര്‍ത്ത് വിങ്ങി വിവേക് ഒബ്‌റോയ്

എന്നാല്‍ കരിയറിന്റെ തുടക്കകാലത്ത് സ്വാസികയ്ക്ക് നായികയാകാന്‍ സാധിക്കില്ലെന്ന് പലരും പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഫറ ഷിബ്‌ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരു നടി തനിക്ക് നായികയാകാന്‍ സാധിക്കില്ലെന്ന് പറഞ്ഞത് സ്വാസിക ഓര്‍ത്തെടുക്കുന്നുണ്ട്. അവരോടുള്ള മധുര പ്രതികാരത്തെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

''നേരത്തെ എനിക്ക് എല്ലാം പ്രശ്‌നമായിരുന്നു. സംസാരിക്കാന്‍ അറിയില്ല, ഡ്രസിങ് സെന്‍സില്ല, അതില്ല, മറ്റേതില്ല, മുഖക്കുരുവാണ്, മുടിയില്ല, നഖമില്ല തുടങ്ങി എല്ലാം പ്രശ്‌നമായിരുന്നു. ഒരു നായികയ്ക്ക് വേണ്ട ഒന്നുമില്ല. മൂക്കിന് ഭംഗിയില്ലെന്ന് വരെ പലരും പറഞ്ഞിട്ടുണ്ട്. ഒരു സീനിയര്‍ ആര്‍ട്ടിസ്റ്റും എന്നെ വിമര്‍ശിച്ച് പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമ ചെയ്തു നില്‍ക്കുന്ന സമയത്താണ് ഒരു മുതിര്‍ന്ന നടി നിനക്ക് ഹീറോയിന്‍ ഫേസ് അല്ലെന്ന് പറയുന്നത്.'' സ്വാസിക പറയുന്നു.

''നീ ഹീറോയിന്‍ മെറ്റീരിയല്‍ അല്ല, ലൈക്കബിലിറ്റിയില്ല എന്നൊക്കെ പറഞ്ഞു. അന്ന് ഈ വിമര്‍ശനം എല്ലാം കേട്ട സമയത്ത് ഞാന്‍ മനസില്‍ വിചാരിച്ചിരുന്നു ഈ മുഖക്കുരുവും വച്ചു തന്നെ ഞാന്‍ അഭിനയിച്ച് അവരുടെ മുന്നില്‍ ചെന്നു നില്‍ക്കുമെന്ന്. അവരുടെ മുന്നില്‍ പോയി നിന്നില്ലെങ്കിലും അവര്‍ ലബ്ബര്‍ പന്ത് സിനിമ കണ്ടിട്ടുണ്ടാകും എന്ന് എനിക്ക് ഉറപ്പാണ്'' എന്നും സ്വാസിക പറയുന്നു.

Summary

Swasika recalls how a senior actress said she is not heroine material. she got the sweet revenge with movies like Lubber Panthu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com