തമിഴ് നടൻ ചെല്ലാദുരൈ അന്തരിച്ചു

വ്യാഴാഴ്ച വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്തയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു
ചെല്ലാദുരൈ/ ട്വിറ്റർ
ചെല്ലാദുരൈ/ ട്വിറ്റർ
Updated on
1 min read

മുതിർന്ന തമിഴ് നടൻ ആർസ്ജി ചെല്ലാദുരൈ അന്തരിച്ചു. 84 വയസായിരുന്നു. ചെന്നൈ പെരിയാർന​ഗറിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വ്യാഴാഴ്ച വീട്ടിലെ ശുചിമുറിയില്‍ അബോധാവസ്തയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു എന്ന് മകൻ പറഞ്ഞു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. 

തമിഴ് സിനിമയിലെ പ്രധാന സഹതാരങ്ങളിൽ ഒരാളായിരുന്നു ചെല്ലാദുരൈ. വിജയ് ചിത്രങ്ങളായ കത്തി, തെറി, ധനുഷിന്റെ മാരി എന്നീ സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സംവിധായകൻ ആനന്ദിന് പിന്നാലെ ചെല്ലാദുരൈയുടെ മരണവാർത്ത എത്തിയത് തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 

ചെറിയ വേഷങ്ങളിൽ എത്തി അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന നടനാണ് ചെല്ലാദുരൈ. കാണാതായ പെണ്‍കുട്ടിയുടെ അച്ഛനായാണ് തെരിയിൽ അദ്ദേഹം എത്തിയത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം സിനിമപ്രേമികളുടെ കണ്ണു നിറച്ചിരുന്നു. താരത്തിന് ആദരാഞ്ജലി അർപ്പിച്ച് നിരവധി പേരാണ് രം​ഗത്തെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com