സർദാർ സംവിധായകൻ പിഎസ് മിത്രൻ വിവാഹിതനായി; ആശംസ അറിയിക്കാൻ കാർത്തിയും

ആശാമീര അയ്യപ്പൻ ആണ് വധു. ഫിലിം ജേര്‍ണലിസ്റ്റാണ് ആശാമീര
മിത്രന്റെ വിവാഹത്തിൽ നിന്ന്/ ചിത്രം; ട്വിറ്റർ
മിത്രന്റെ വിവാഹത്തിൽ നിന്ന്/ ചിത്രം; ട്വിറ്റർ
Updated on: 
1 min read

തമിഴ് യുവ സംവിധായകൻ പിഎസ് മിത്രൻ വിവാഹിതനായി. ആശാമീര അയ്യപ്പൻ ആണ് വധു. ഫിലിം ജേര്‍ണലിസ്റ്റാണ് ആശാമീര. തഞ്ചാവൂരിൽ നടന്ന വിവാഹത്തിൽ കുടുംബവും സുഹൃത്തുക്കളും പങ്കെടുത്തു. 

തമിഴ് നടൻ കാർത്തിയും വിവാഹത്തിന് എത്തിയിരുന്നു. തമിഴ് സിനിമയിലെ പ്രമുഖരും സുഹൃത്തുക്കളും ഉൾപ്പടെ നിരവധി പേരാണ് മിത്രനും ആശാമീരയ്ക്കും ആശംസകളുമായി എത്തിയത്. കഴിഞ്ഞ വർഷം ജൂണിലാണ് ഇവർ വിവാഹനിശ്ചയം നടന്നത്. 

 2018ൽ 'ഇരുമ്പു തിറൈ' എന്ന ചിത്രത്തിലൂടെയാണ് പി എസ് മിത്രൻ സിനിമയിലേക്ക് എത്തുന്നത്. 2019 ൽ 'ഹീറോ' എന്ന ചിത്രവും സംവിധാനം ചെയ്‍തു. കൂടാതെ 'ട്രിഗ്ഗറി'നായി തിരക്കഥയും എഴുതി. കാർത്തിയെ നായകനാക്കി ഒരുക്കിയ സർദാർ വൻ വിജയമായിരുന്നു. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. റാഷി ഖന്ന, രജിഷ വിജയൻ, ചങ്കി പാണ്ഡേ, ലൈല, മുനിഷ്‍കാന്ത്, യുഗി സേതു, അവിനാശ്, ദിനേഷ് പ്രഭാകര്‍ തുടങ്ങി ഒട്ടേറെ താരങ്ങളും സര്‍ദാറില്‍ വേഷമിട്ടു. 'സര്‍ദാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായി ചിത്രത്തില്‍ എത്തിയ കാര്‍ത്തി മകനായും വേഷമിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER