Thanooja and Shine Tom Chacko
Thanooja and Shine Tom Chackoഇന്‍സ്റ്റഗ്രാം

'ഷൈന്‍ ചേട്ടനുണ്ടായ മാറ്റം ഞാന്‍ ഏറെ ആഗ്രഹിച്ചത്, മാറ്റാന്‍ കുറേ ശ്രമിച്ചു'; മുന്‍ കാമുകി തനൂജ പറയുന്നു

'ഷൈന്‍ ചേട്ടനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു'
Published on

ഈയ്യടുത്താണ് നടന്‍ ഷൈന്‍ ടോം ചാക്കോ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ഷൈന്‍ ടോമിന് തന്റെ പിതാവിനെ നഷ്ടമായി. ഷൈനും അമ്മയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഈ ആഘാതത്തില്‍ നിന്നും തിരികെ വരാനുള്ള ശ്രമത്തിലാണ് ഷൈന്‍ ഇപ്പോള്‍. ഇതിനിടെ താരം തന്റെ ലഹരി ഉപയോഗത്തെക്കുറിച്ചും അതില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും പറഞ്ഞത് വാര്‍ത്തയായിരുന്നു.

Thanooja and Shine Tom Chacko
'സർവ്വം മായ തന്നെ! അല്ലേ അളിയാ!' എന്ന് നിവിൻ; മറുപടിയുമായി അജു വർ​ഗീസ്

ഇപ്പോഴിതാ ഷൈനിനെക്കുറിച്ചുള്ള തനൂജയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഡലായ തനൂജ ഷൈന്‍ വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയാണ്. ഇരുവരും സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഷൈന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന മാറ്റം താന്‍ ഏറെ ആഗ്രഹിച്ചിരുന്നതാണെന്നാണ് തനൂജ പറയുന്നത്.

Thanooja and Shine Tom Chacko
'എൻ്റെ നാക്ക് പിഴ തന്നെയാണ് ഉണ്ടായത്, പറഞ്ഞ രീതി ശരിയായില്ല'; പ്രേം നസീറിനെതിരായ പരാമർശത്തിൽ മാപ്പ് ആവർത്തിച്ച് ടിനി ടോം

''ഷൈന്‍ ചേട്ടനെ ആശുപത്രിയില്‍ പോയി കണ്ടിരുന്നു. ഡാഡിയേയും പോയി കണ്ടു. സത്യത്തില്‍ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ലായിരുന്നു. കുറച്ച് നേരം അവിടെയിരുന്നു. സംസാരിച്ചു. തിരിച്ചു പോന്നു. ചേട്ടന് ഇപ്പോള്‍ വന്ന മാറ്റം ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നതാണ്. മാറ്റിയെടുക്കാന്‍ ഞാന്‍ കുറേ ട്രൈ ചെയ്തതാണ്. നല്ലൊരു തീരുമാനമാണ് ചേട്ടന്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്'' എന്നാണ് തനൂജ പറയുന്നത്.

അതേസമയം ലഹരി ഉപയോഗിക്കില്ലെന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയത് തന്റെ കുടുംബത്തിനും തന്നെ സ്‌നേഹിക്കുന്നവര്‍ക്കും വേണ്ടിയാണെന്നാണ് ഷൈന്‍ പറഞ്ഞത്. ആത്മാര്‍ത്ഥമായി തന്നെ ലഹരി ഉപയോഗത്തില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിക്കുകയാണെന്നാണ് താരം പറഞ്ഞത്. തനിക്കുണ്ടായിരിക്കുന്ന ഈ മാറ്റം കണ്ട് ഡാഡി സന്തോഷിക്കുന്നുണ്ടാകും. അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം തന്നെ കാത്തുസൂക്ഷിക്കുമെന്നും ഷൈന്‍ പറഞ്ഞിരുന്നു.

Summary

Malayalam Cinema News: Thanooja says Shine Tom Chacko's change is what she hoped for and tried to achieve.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com