

ഒരു മഹാവിജയം അല്ലെങ്കിൽ മഹാസന്തോഷമെന്ന നിലയിൽ ലാൽ സാർ 'തുടരും' അടയാളപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിനൊപ്പം സിനിമ ചെയ്യാനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും തരുൺ മൂർത്തി മാധ്യമങ്ങളോട് പറഞ്ഞു.
"ഒരു മഹാവിജയം അല്ലെങ്കിൽ മഹാസന്തോഷമെന്ന നിലയിൽ ലാൽ സാർ തുടരും അടയാളപ്പെടുത്തിയതിൽ സന്തോഷമുണ്ട്. പക്ഷേ അതിനേക്കാൾ വലിയ വിജയങ്ങൾ അദ്ദേഹമുണ്ടാക്കും. ഇൻഡസ്ട്രികളിൽ അതുപോലെയുള്ള വിജയങ്ങൾ ഉണ്ടായാലേ പറ്റുകയുള്ളൂ.
താല്ക്കാലികമായി ആ ഒരു പൊസിഷനിൽ നിൽക്കുന്നതിൽ സന്തോഷമുണ്ട്. മോഹൻലാലിന്റെ പ്രഭാവലയം നമ്മളിലേക്ക് വരുന്നതാണ്. അദ്ദേഹത്തിന് പറ്റുന്ന രീതിയിൽ അല്ലെങ്കിൽ അദ്ദേഹത്തിനെ എങ്ങനെ പ്രെസന്റ് ചെയ്യണമെന്ന രീതിയിൽ ഒരു കഥ വരുക.
ലാൽ സാർ നമ്മളെ വിചാരിക്കുന്നതിനേക്കാൾ, എന്താണ് ചെയ്യുന്നതെന്ന് നമ്മുക്ക് പ്രെഡിക്ട് ചെയ്യാൻ പറ്റില്ല. ഒരു സംവിധായകൻ കണ്ടതിനേക്കാൾ പത്തിരട്ടിയോളം മുകളിൽ ഔട്ട്പുട്ട് കിട്ടുക എന്ന് പറയുന്നത് ഒരു നിസാര കാര്യമല്ല".- തരുൺ മൂർത്തി പറഞ്ഞു.
മോഹൻലാൽ- തരുൺ മൂർത്തി കോമ്പോ ഉടനെ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. "ചർച്ചകൾ നടക്കുന്നുണ്ട്. ഒരേ പേജിൽ നമ്മളാരും വന്ന് വീണിട്ടില്ല. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. ചില കഥകൾ കേട്ടിട്ടുണ്ട്. അതിന്റെ ഫൈനൽ ഡ്രൈഫ്റ്റിലേക്ക് ഒക്കെ പോകുന്നേയുള്ളൂ.
തുടരും രണ്ടാം ഭാഗത്തെ കുറിച്ച് നിലവിൽ പ്ലാനുകളൊന്നുമില്ല. അതങ്ങനെ ഒറ്റ സിനിമയായിട്ട് തന്നെ ഇരിക്കട്ടെ".- തരുൺ മൂർത്തി കൂട്ടിച്ചേർത്തു. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും സൂപ്പർ ഹിറ്റായി മാറിയിരുന്നു. രഞ്ജിത് ആണ് ചിത്രം നിർമിച്ചത്. ശോഭന, പ്രകാശ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates