'മോഹൻലാലിനൊപ്പം ഇതുവരെ കാണാത്ത ഒരു കോമ്പോ, അതു നടന്നില്ല'; ശോഭനയിലേക്ക് എത്തിയതിനെക്കുറിച്ച് തരുൺ മൂർത്തി

ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
Thudarum
തുടരുംഫെയ്സ്ബുക്ക്
Updated on
1 min read

മോഹൻലാലിന്റേതായി മലയാള സിനിമാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും. ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറുമൊക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. നടി ശോഭനയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ ലളിത എന്ന കഥാപാത്രം ചെയ്യാനായി നടി ജ്യോതികയും പരി​ഗണിച്ചിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരുൺ ഇക്കാര്യം തുറന്നു പറഞ്ഞത്. ലളിത എന്ന കഥാപാത്രത്തിനായി തങ്ങളുടെ മനസിൽ ശോഭന തന്നെയായിരുന്നു ആദ്യമുണ്ടായിരുന്നത്.

എന്നാൽ ശോഭനയിലേക്ക് എങ്ങനെ എത്തുമെന്ന സംശയം മൂലം മറ്റു ഓപ്‌ഷനുകൾ ആലോചിച്ചു. അങ്ങനെ ജ്യോതികയെ ഈ കഥാപാത്രത്തിലേക്ക് നോക്കി. ജ്യോതികയ്ക്ക് കഥ ഇഷ്ടമായി. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം ശോഭനയെ തന്നെ വിളിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് തരുൺ പറഞ്ഞു.

"ശോഭന മാഡത്തേക്കാൾ നല്ലൊരു ഓപ്ഷൻ ഈ സിനിമയിലില്ല എന്ന് ഞാൻ സുനിലിനോട് പറഞ്ഞപ്പോൾ, എങ്ങനെ കോൺടാക്ട് ചെയ്യുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നീട് ഞങ്ങൾ ലാൽ സാറിനൊപ്പം ഇതുവരെ കാണാത്ത കോമ്പിനേഷൻ നോക്കാമെന്ന് ആലോചിച്ചു. അങ്ങനെ ജ്യോതികയിലേക്ക് എത്തി.

ജ്യോതിക മാഡത്തെ കാണുന്നതിന് ഞങ്ങൾ അവരുടെ വീട്ടിൽ പോയി. ഞാൻ കഥ പറഞ്ഞു. അവർ വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാൽ ഞങ്ങൾ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്ന സമയത്ത് ജ്യോതിക മാഡവും സൂര്യ സാറും ചേർന്ന് ഒരു വേൾഡ് ടൂർ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് ശോഭന മാഡത്തെ വിളിച്ചു".- എന്ന് തരുൺ മൂർത്തി പറഞ്ഞു.

ഏപ്രിൽ 25 നാണ് തുടരും തിയറ്ററുകളിലെത്തുക. മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com