കോശിയെ തല്ലുമ്പോൾ, അയ്യപ്പന്റെ സല്യൂട്ട് സ്വീകരിക്കുമ്പോഴുള്ള ആ ചിരി, ഒപ്പം സച്ചിയും; വേദനയായി വിഡിയോ

അയ്യപ്പനും കോശിയും ചിത്രീകരണവേളയിലെ രസകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്
അയ്യപ്പനും കോശിയും ലൊക്കേഷൻ വിഡിയോയിൽ നിന്ന്
അയ്യപ്പനും കോശിയും ലൊക്കേഷൻ വിഡിയോയിൽ നിന്ന്
Updated on: 
1 min read

അനിൽ നെടുമങ്ങാട് എന്ന നടനെ മലയാളികൾ നെ‍ഞ്ചിലേറ്റുന്നത് അയ്യപ്പനും കോശിയും എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ്. പൃഥ്വിരാജിന്റേയും ബിജു മേനോന്റേയും കഥാപാത്രങ്ങൾക്കൊപ്പം കട്ടക്കു നിൽക്കുന്നതായിരുന്നു അനിലിന്റെ എസ്ഐ സതീഷ്. അനിലിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായിരുന്നു അത്. പൂർത്തിയാക്കാനുള്ള നിരവധി വേഷങ്ങൾ ബാക്കിവെച്ചാണ് തന്റെ പ്രിയ സംവിധായകൻ സച്ചിയ്ക്ക് പിന്നാലെ അനിൽ മടങ്ങുന്നത്. ഇപ്പോൾ അയ്യപ്പനും കോശിയും ചിത്രീകരണവേളയിലെ രസകരമായ നിമിഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

പൃഥ്വിരാജിനൊപ്പം പൊലീസ് സ്റ്റേഷനിലെ രം​ഗം ചിത്രീകരിക്കുന്നതിനിടയിലാണ് അനിലിന് ചിരിപൊട്ടുന്നത്. കോശി കുര്യന്‍റെ കഴുത്തിൽ കുത്തിപ്പിടിച്ച് കത്തിക്കയറുകയായിരുന്നു അനിൽ. അതിനിടെ അവസാനവാക്ക് കയ്യിൽ നിന്ന് പോയി. ഇതോടെ കോശിയ്ക്കും അനിലിനും ചിരിപൊട്ടി. അനിലിനെ കളിയാക്കുന്ന പൃഥ്വിരാജിനേയും വിഡിയോയിൽ കാണാം.

എസ്ഐ അയ്യപ്പൻ സല്യൂട്ട് ചെയ്യുന്നതിനിടയിലും ചിരി നിറയുകയാണ്. തന്റെ നേരെ വന്ന് സല്യൂട്ട് അടിക്കുന്ന ബിജു മേനോനെ നോക്കി മനോഹരമായി ചിരിക്കുകയാണ് അനിൽ. അതിനിടെ അയ്യപ്പന്റെ നടത്തം പലസ്ഥലത്തും തെറ്റുന്നതോടെ ചിരി മുറുകുകയാണ്. അവസാനം ബിജു മേനോന്റെ തോളിൽ കയ്യിട്ട് ചിരിക്കുന്ന അനിലിനെയാണ് വിഡിയോയിൽ കാണുന്നത്. ഷൂട്ടെല്ലാം കഴിഞ്ഞ് വിഡിയോ കണ്ട് ചിരിക്കുന്ന സച്ചിയും വിഡിയോയിലുണ്ട്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് വിഡിയോ പങ്കുവെച്ചത്. 

തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാനിറങ്ങിയപ്പോൾ അനിൽ അപകടത്തിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടിൽ അനിൽ മുങ്ങി മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER