ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

ഇപ്പോഴിതാ സീരിസിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുകയാണ്.
The Family Man
The Family Manഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഒട്ടേറെ ആരാധകരുള്ള ഒരു പരമ്പരയാണ് ഫാമിലി മാൻ. 2019 ലാണ് ഫാമിലി മാൻ സീരിസ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സീരിസിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുകയാണ്. നവംബർ 21 മുതൽ ആമസോൺ പ്രൈമിലൂടെ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും.

The Family Man
അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

ആദ്യ സീസണില്‍ നീരജ് മാധവും രണ്ടാം സീസണിൽ സാമന്തയും നെഗറ്റീവ് വേഷത്തിലെത്തി ഞെട്ടിച്ചപ്പോൾ മൂന്നാം സീസണിൽ ജയ്‌ദീപ് അഹ്ലാവത്തും നിമത്ര് കൗറുമാണ് നെ​ഗറ്റീവ് വേഷങ്ങളിലെത്തുന്നത്. മനോജ് ബാജ്പേയ്, ഷരിബ് ഹഷ്മി, പ്രിയ മണി തുടങ്ങിയവർ അതേ വേഷങ്ങളിൽ തന്നെ എത്തും.

The Family Man
ആരൊക്കെ വന്നാലും ബാഹുബലിയുടെ തട്ട് താഴ്ന്ന് തന്നെയിരിക്കും! റീ റിലീസ് കളക്ഷനിൽ പുതുചരിത്രം കുറിച്ച് രാജമൗലി ചിത്രം

രാജ് നിധിമോരു, ഡി കെ കൃഷ്ണ എന്നിവർ സംവിധായകരും നിർമാതാക്കളുമായ സീരിസിന്റെ ആദ്യ രണ്ട് സീസണുകളും സൂപ്പർ ഹിറ്റായിരുന്നു. നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി(എൻഐഎ)യുടെ സാങ്കൽപിക ബ്രാ‌‍ഞ്ചായ ത്രട്ട് അനാലിസിസ് ആൻഡ് സർവേലൻസ് സെല്ലിലെ ​അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീകാന്ത് തിവാരി എന്ന കഥാപാത്രമായാണ് മനോജ് ബാജ്പേയ് എത്തുന്നത്.

Summary

Cinema News: The Family Man OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com