'അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹൻലാലാണ്', വെളിപ്പെടുത്തി സത്യൻ അന്തിക്കാട്

വരവേൽപ്പ് സിനിമയിൽ സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ മോഹൻലാൽ ഒരു സീൻ സംവിധാനം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ
സത്യൻ അന്തിക്കാടും മോഹൻലാലും/ ഫേയ്സ്ബുക്ക്
സത്യൻ അന്തിക്കാടും മോഹൻലാലും/ ഫേയ്സ്ബുക്ക്
Updated on: 
1 min read

മലയാളത്തിന്റെ പ്രിയ നായകൻ മോഹൻലാൽ സംവിധായകനാവാൻ ഒരുങ്ങുകയാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. മോഹൻലാലിന്റെ മനസിൽ എന്നും ഒരു സംവിധായകൻ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് നടൻ സത്യൻ അന്തിക്കാട്. 

വരവേൽപ്പ് സിനിമയിൽ സ്റ്റണ്ട് ഡയറക്ടർ ത്യാഗരാജന്റെ അഭാവത്തിൽ മോഹൻലാൽ ഒരു സീൻ സംവിധാനം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ബറോസിന്റെ പൂജയ്ക്കിടെയായിരുന്നു മോഹൻലാലിന് സംവിധാനത്തിലുള്ള കഴിവിനെക്കുറിച്ച് വാചാലനായത്. മലയാള സിനിമയിലെ ഏറ്റവും പ്രവർത്തിപരിചയമുള്ള സംവിധായകനായാകും മോഹൻലാൽ അരങ്ങേറാൻ ഒരുങ്ങുന്നത്. ലാലിന്റെ മനസ്സിൽ എന്നും ഒരു സംവിധായകനുണ്ടെന്ന് ഞങ്ങളെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പണ്ട് വരവേൽപ് എന്ന സിനിമ ചെയ്യുമ്പോൾ അതിൽ ആ ബസ് തല്ലിപൊളിക്കുന്ന രംഗത്ത് ചെറിയൊരു ഫൈറ്റ് സ്വീക്വൻസ് ഉണ്ട്. ഷൂട്ടിന്റെ അവസാന നിമിഷത്തിൽ ഫൈറ്റ് മാസ്റ്ററായ ത്യാഗരാജൻ മാഷിന് എത്തിച്ചേരാൻ സാധിച്ചില്ല. ഏത് മാസ്റ്ററെ കൊണ്ടുവന്ന് ഈ ഫൈറ്റ് ചിത്രീകരിക്കും എന്ന ടെൻഷനിലായിരുന്നു ഞാൻ. അപ്പോൾ ലാൽ പറഞ്ഞു, ‘ത്യാഗരാ‍ജൻ മാസ്റ്ററിന്റെ അനുഗ്രഹം ഉണ്ടായാൽ മതി നമുക്ക് ചെയ്യാം’. അന്ന് ആ ഫൈറ്റ് സംവിധാനം ചെയ്തത് മോഹൻലാൽ ആണ്. ലാലിന്റെ മനസിൽ സംവിധായകൻ ഉണ്ട്, ഉണ്ടായേ തീരൂ.- സത്യൻ അന്തിക്കാട് പറഞ്ഞു. 

മോഹൻലാൽ അഭിനയിക്കുന്നതു പോലും സ്വയം അറിയാതെയാണ്. അതിനു വേണ്ടി പ്രേത്യക തയാറെടുപ്പുകളൊന്നും എടുക്കാറില്ല. ആ കഴിവ് സംവിധാനത്തിലും ഉണ്ടാകട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നുവെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com