'നായകന്‍ പാതിരാത്രിയില്‍ എന്റെ കതകില്‍ മുട്ടി': ദുരനുഭവം വെളിപ്പെടുത്തി മല്ലിക ഷരാവത്ത്

സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ വെച്ചാണ് താരത്തിന് ദുരനുഭവമുണ്ടായത്
Mallika Sharawat
മല്ലിക ഷരാവത്ത്ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സിനിമ സെറ്റില്‍ വച്ച് നായകനില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി മല്ലിക ഷരാവത്ത്. സൂപ്പര്‍ഹിറ്റ് സിനിമയുടെ സെറ്റില്‍ വെച്ചാണ് താരത്തിന് ദുരനുഭവമുണ്ടായത്. ചിത്രത്തിലെ നായകന്‍ പാതിരാത്രിയില്‍ തന്റെ കതകില്‍ മുട്ടി എന്നാണ് താരം വെളിപ്പെടുത്തിയത്.

ഒരു വലിയ സിനിമയുടെ ഷൂട്ടിങ്ങിനായി ദുബായിലായിരുന്നു ഞാന്‍. അതൊരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ഞാന്‍ അതില്‍ കോമഡി റോള്‍ ആണ് ചെയ്തത്. ചിത്രത്തിന്റെ നായകന്‍ രാത്രി 12 മണിക്ക് എന്റെ വാതിലില്‍ മുട്ടുമായിരുന്നു. വാതിലില്‍ മുട്ടുക എന്ന് പറഞ്ഞാല്‍, വാതില്‍ തല്ലിപ്പൊളിക്കുന്നതുപോലെയായിരുന്നു. അയാള്‍ക്ക് എന്റെ മുറിയിലേക്ക് വരണമായിരുന്നു. അത് നടക്കില്ല എന്ന് ഞാന്‍ പറഞ്ഞു. അതിനു ശേഷം ആ നായകന്‍ എനിക്കൊപ്പം വര്‍ക്ക് ചെയ്തിട്ടില്ല.- മല്ലിക ഷരാവത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസവും ബോളിവുഡ് താരങ്ങളില്‍ നിന്നുണ്ടായ മോശം അനുഭവത്തേക്കുറിച്ച് താരം പറഞ്ഞിരുന്നു. ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതുകൊണ്ട് നടന്മാര്‍ തന്നെ മുറിയിലേക്ക് ക്ഷണിച്ചിരുന്നു എന്നാണ് താരം പറഞ്ഞത്. വിക്കി വിദ്യ കാ വോ വാല വിഡിയോയിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com