മലയാളി മൈന്‍ഡ് ആക്കിയത് പോലുമില്ല, ഫസ്റ്റ് ഡേ നേടിയത് വെറും 3500; കേരള സ്റ്റോറി 2 ഇന്ത്യാ കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ആദ്യ ദിവസം കേരളത്തില്‍ പലയിടത്തും ആളില്ലാത്തതിനാല്‍ പ്രദര്‍ശനം നടന്നിരുന്നില്ല
The Kerala Story 2
The Kerala Story 2ഇൻസ്റ്റ​ഗ്രാം
Updated on
1 min read

കഴിഞ്ഞ ദിവസമാണ് വിവാദ ചിത്രം കേരള സ്റ്റോറി തിയേറ്ററുകളിലെത്തിയത്. കേരളത്തെ അപമാനിക്കുന്നുവെന്നും മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും ആരോപണം നേരിട്ട ചിത്രമാണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്. 2023 ല്‍ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമാണ്.

The Kerala Story 2
ദുഃഖത്തില്‍ ആരൊക്കെ കൂടെയുണ്ടാകുമെന്ന് മനസിലായി; ചേട്ടന്റെ വിയോഗം അറിഞ്ഞു വിളിച്ചത് വളരെ കുറച്ചുപേര്‍: സീമ ജി നായര്‍

ശക്തമായ വിമര്‍ശനങ്ങള്‍ക്കും, നിയമനടപടികള്‍ക്കും ശേഷമാണ് ദ കേരള സ്റ്റോറി 2 തിയേറ്ററിലെത്തിയത്. ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലും ഓഫ് ലൈനിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ ചിത്രത്തിന്റെ റിലീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. എന്നാല്‍ അപ്പീലില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിക്കുകയായിരുന്നു.

The Kerala Story 2
'ഡിപ്രഷനിലാണ്, നിങ്ങളുടെ പാട്ട് ആശ്വാസമാണ്'; രാഹുൽ മാങ്കൂട്ടത്തില്‍ വന്നത് ക്ഷണിച്ചിട്ടല്ലെന്ന് നന്ദഗോവിന്ദം- വിഡിയോ

ആദ്യ ദിവസം കേരളത്തില്‍ പലയിടത്തും ആളില്ലാത്തതിനാല്‍ കേരള സ്‌റ്റോറി 2വിന്റെ പ്രദര്‍ശനം നടന്നിരുന്നില്ല. ഇപ്പോഴിതാ ആദ്യ രണ്ട് ദിവസത്തെ കേരള സ്‌റ്റോറി 2വിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. ആദ്യ ദിവസം കേരളത്തില്‍ നിന്നും ചിത്രം നേടിയത് വെറും 3500 രൂപയാണ്. രണ്ടാം ദിവസം നേടിയതാകട്ടെ 25000 രൂപയും. രണ്ടാം ദിവസവും പലയിടത്തും ഷോകള്‍ ക്യാന്‍സല്‍ ചെയ്യേണ്ടി വന്നിരുന്നു.

ഞായറാഴ്ചയായിട്ടും ഇന്നും ചിത്രത്തിന് ബുക്ക് മൈ ഷോയിലടക്കം ബുക്കിങ് തീരെ കുറവാണ്. കേരളത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന സിനിമയോട് എല്ലാ അര്‍ത്ഥത്തിലും മലയാളി മുഖം തിരിച്ചുവെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കേരളത്തിന് പുറത്തും ചിത്രത്തിന് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരള സ്റ്റോറി 2 ഇതുവരെ നേടിയത് 2.7 കോടി രൂപ മാത്രമാണ്.

Summary

The Kerala Story 2 Collection Report. Film collects only Rs 3500 on its first day in kerala. Nationwide also the movie is struggling.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com