'ആ ടഫ് സ്റ്റെപ്പ്‌സിന് പിന്നില്‍ ഇവരാണ്'; 'ജോയല്‍ ആന്റ് ടീമിന്റെ' ഡാന്‍സിന്റെ ഒറിജിനല്‍ വിഡിയോ ഇതാ!

പോസ്റ്റ് വൈറലായതോടെ കമന്റുമായി സംഗീത് പ്രതാപുമെത്തിയിട്ടുണ്ട്
Bethlehem Kudumba Unit
Bethlehem Kudumba Unit
Updated on
1 min read

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ബെത്‌ലഹേം കുടുംബ യൂണിറ്റിലെ പൊട്ടിച്ചിരിപ്പിച്ച രംഗമായിരുന്നു ജോയല്‍ ഡേവിസിന്റേയും കൂട്ടുകാരുടേയും ഡാന്‍സ്. സംഗീത് പ്രതാപ് അവതരിപ്പിക്കുന്ന ജോയലും കൂട്ടുകാരും പള്ളിയിലെ പരിപാടിയ്ക്ക് കളിക്കുന്ന ഡാന്‍സ് തിയേറ്ററില്‍ വലിയ ചിരിയൊരുക്കിയിരുന്നു.

പിന്നാലെ സോഷ്യല്‍ മീഡിയ ആ പാട്ടും ചുവടുകളും ഏറ്റെടുക്കുകയായിരുന്നു. നിരവധി പേരാണ് സംഗീതിന്റേയും ടീമിന്റേയും ചുവടുകള്‍ പുനരാവിഷ്‌കരിച്ചെത്തുന്നത്. ഇതിനിടെ ഇപ്പോഴിതാ വൈറലാകുന്ന ഡാന്‍സിന്റെ ഒറിജിനല്‍ വിഡിയോ പുറത്ത് വന്നിരിക്കുകയാണ്.

അന്ന് പള്ളിയിലെ പരിപാടിയില്‍ ഡാന്‍സ് ചെയ്ത ടീമിലുണ്ടായിരുന്ന ജിന്നു വര്‍ഗീസാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ''എട്ട് വര്‍ഷം മുമ്പ്, ഞങ്ങളുടെ പള്ളിയിലെ പരിപാടിയ്ക്ക് വേണ്ടി എന്റ സഹോദരന്‍ കൊറിയോഗ്രഫി ചെയ്തതാണ് ഇത്. സീറോ സബ്‌സ്‌ക്രൈബേഴ്‌സുള്ള എന്റെ യൂട്യൂബ് ചാനലില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്. ചുമ്മ ഓര്‍മകള്‍ സൂക്ഷിച്ചുവെക്കാന്‍'' എന്നാണ് അദ്ദേഹം പറയുന്നത്.

''ഇന്ന് അതേ ചുവടുകള്‍ ബിഗ് സ്‌ക്രീനില്‍ കാണുന്നു. ഒരുപാട് റീലുകളില്‍ ആ ഡാന്‍സ് കാണുന്നു. നമ്മള്‍ ഇതൊക്കെ പണ്ടേ വിട്ടതാ. ഞങ്ങളുടെ ചെറിയ ചുവടുകള്‍ ഇത്ര ദൂരം സഞ്ചരിക്കുമെന്ന് അറിഞ്ഞിരുന്നില്ല'' എന്നും ജിന്നു പറയുന്നു. പോസ്റ്റ് വൈറലായതോടെ കമന്റുമായി സംഗീത് പ്രതാപുമെത്തിയിട്ടുണ്ട്. ആ ടഫ് സ്റ്റെപ്പുകള്‍ക്ക് പിന്നില്‍ നിങ്ങളായിരുന്നല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതേസമയം ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. 200 കോടി ക്ലബ്ബില്‍ ഇടം നേടി മുന്നേറുകയാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഗീരീഷ് എഡി ഒരുക്കിയ ചിത്രം മമിത ബൈജുവിന്റെ കരിയറിലെ തുടര്‍ച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമാണ്.

Bethlehem Kudumba Unit
"ആകാശദൂതി'ൽ സീന ആന്റണിക്ക് പകരം വരേണ്ടിയിരുന്നത് മഞ്ജു വാര്യർ; അന്നത്തെ ആ ഫോട്ടോ ഇപ്പോഴും എന്റെ കയ്യിലുണ്ട്'
Bethlehem Kudumba Unit
'ബ്രേക്കപ്പിന്റെ നിരാശയില്‍ നാട്ടില്‍ നിന്നും പേടിച്ചോടി'; കല്യാണം കഴിച്ചാലും ഇല്ലെങ്കിലും കുട്ടികള്‍ വേണം: അനുപമ
Bethlehem Kudumba Unit
'എന്നെക്കുറിച്ച് അവർ ചോദിക്കുക പോലുമില്ല, പക്ഷേ കാർത്തിയുടെ ഫാൻ ആണെന്ന് നേരിട്ട് വന്ന് പറയും'; അനുഭവം പങ്കുവച്ച് സൂര്യ
Summary

The original video Sangeeth Prathap's dance from Bethlehem Kudumba Unit gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com