ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാകണം: പൃഥ്വിരാജ്

ജോലി സാഹചര്യം ഉള്‍പ്പെടെ മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് പറഞ്ഞു
പൃഥ്വിരാജ്/ ഫെയ്സ്ബുക്ക്
പൃഥ്വിരാജ്/ ഫെയ്സ്ബുക്ക്
Updated on
1 min read


കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം നടപ്പാക്കണമെന്ന് നടന്‍ പൃഥ്വിരാജ്. റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെങ്കില്‍ ആ നടപടി എന്തിനായിരുന്നുവെന്ന് ചോദ്യമുയരാം. ജോലി സാഹചര്യം ഉള്‍പ്പെടെ മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പൃഥ്വിരാജ് കൊച്ചിയില്‍ പറഞ്ഞു. 

പുതിയ ചിത്രമായ 'ജനഗണമന'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ അതിനുള്ള അധികാരം ആര്‍ക്കാണ് എന്നതൊന്നും തനിക്ക് അറിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ലൂസിഫർ’ ഷൂട്ട് ചെയ്യുന്നതിനിടെ കമ്മിറ്റി സെറ്റ് സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞിരുന്നു. ഞാനും അവരോട് കാര്യങ്ങൾ സംസാരിച്ചിരുന്നു. ഹേമ കമ്മിഷൻ റിപ്പോർട്ട് രൂപീകരിച്ചതിന് പിന്നിലെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് 'ജന ഗണ മന. ഏപ്രില്‍ 28 ന് ചിത്രം റിലീസിനെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com