'അച്ഛൻ നടനായതുകൊണ്ട് ലഭിച്ച പരിഗണനകൾ ഇതൊക്കെ; 'സ്റ്റാർ കിഡ്' വിളി കേട്ടത് സിനിമയിലെത്തിയ ശേഷം': അർജുൻ അശോകൻ

അച്ഛന്റെ പേര് പറഞ്ഞാൽ സിനിമ ടിക്കറ്റ് ലഭിക്കാൻ എളുപ്പമായിരുന്നെന്നും അർജുൻ അശോകൻ.
Arjun Ashokan
Arjun AshokanPinterest
Updated on: 
2 min read

നടൻ ഹരിശ്രീ അശോകന്റെ മകനെന്ന നിലയിൽ സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടായിരുന്നെങ്കിലും കുട്ടിക്കാലം സാധാരണക്കാരനെപ്പോലെയാണ് വളർന്നതെന്ന് നടൻ അർജുൻ അശോകൻ. സിനിമയിൽ അഭിനയിച്ചു തുടങ്ങിയതിന് ശേഷമാണ് താൻ ഒരു സ്റ്റാർ കിഡ് ആണെന്ന തരത്തിലുള്ള വിളികൾ കേട്ടുതുടങ്ങിയതെന്നും താരം പറഞ്ഞു. സ്പോട്ട്ലൈറ്റിന് നൽകിയ അഭിമുഖത്തിലാണ് അർജുൻ തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.

അച്ഛൻ സിനിമാനടനായതുകൊണ്ട് കുട്ടിക്കാലത്ത് ലഭിച്ചിരുന്ന പരിഗണനകളെക്കുറിച്ചും അർജുൻ സംസാരിച്ചു. സിനിമയ്ക്ക് പോകുമ്പോൾ ടിക്കറ്റ് വേഗത്തിൽ ലഭിക്കുമായിരുന്നു എന്നതാണ് അതിലൊന്ന്. അന്ന് ബുക്ക് മൈ ഷോ പോലുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതിനാൽ അച്ഛന്റെ പേര് പറഞ്ഞാൽ ടിക്കറ്റ് ലഭിക്കാൻ എളുപ്പമായിരുന്നു. ക്ഷേത്രങ്ങളിൽ പ്രാർഥിക്കാൻ പോകുമ്പോൾ ക്യൂവിൽ വേഗത്തിൽ പ്രവേശിക്കാനും സാധിച്ചിരുന്നുവെന്ന് താരം ഓർത്തെടുത്തു.

ഹരിശ്രീ അശോകന്റെ മകനാണെന്ന് പരിചയപ്പെടുത്തുമ്പോൾ ആളുകൾ സ്നേഹത്തോടെ സ്വീകരിച്ചിരുന്നതും കുട്ടിക്കാലത്തെ അനുഭവങ്ങളിലൊന്നാണ്. അന്ന് തനിക്ക് അതെല്ലാം വലിയ ആവേശം നൽകിയിരുന്നുവെന്നും അർജുൻ പറഞ്ഞു.

അർജുൻ അശോകന്റെ വാക്കുകൾ

സ്റ്റാർ കിഡ് എന്ന വാക്ക് ഞാൻ കേട്ടുതു‌ടങ്ങിയത് സിനിമയിൽ വന്നതിനു ശേഷമാണ്. ഒരു ആക്ടറായതിൽ പിന്നെയാണ് അവനൊരു സ്റ്റാർ കിഡാണല്ലോ എന്നൊക്കെ കേൾക്കുന്നത്. അതിനു മുൻപ് ഒരു സാധാരണക്കാരന്റെ ലെവലിലാണ് എന്റെ ‍ജീവിതം പോയിരുന്നത്. അച്ഛനൊരു നടനാണെങ്കിലും ഞങ്ങൾക്കുണ്ടായ പ്രിവിലേജുകൾ - ടിക്കറ്റ് പെ‌ട്ടന്ന് കിട്ടും, അമ്പലത്തിൽ പ്രാർഥിക്കാൻ പോയാൽ ക്യൂ നിൽക്കേണ്ട, ഒരാളുടെ അടുത്ത് സ്വയം പരിചയപ്പെ‌ടുത്താൻ എളുപ്പമാണ് എന്നതൊക്കെയാണ്.

പെട്ടന്ന് ആളുകളുടെ സ്നേഹം കി‌ട്ടും. ​ഹരിശ്രീ അശോകന്റെ മകനാണെന്ന് പറഞ്ഞാൽ സ്നേഹത്തേടെ വിളിക്കും. എന്നെ ഏറ്റവുമധികം എക്സൈറ്റ് ചെയ്യിപ്പിച്ച കാര്യം ഷൂട്ടിങ് കാണാൻ സാധിക്കും എന്നതാണ്. പല സിനിമകളു‌ടെയും മേക്കിങ് എങ്ങനെയാണ്, സിനിമ എന്താണ് എന്നറിയാൻ സാധിച്ചി‌ട്ടുണ്ട്. എന്താണ് ന‌ടക്കുന്നതെന്ന് അറിയില്ലെങ്കിലും മേക്കിങ് ഇങ്ങനെയാണെന്ന് കാണാൻ സാധിച്ചു. ഇതൊക്കെയാണ് ആകെ കിട്ടുന്ന പ്രിവിലേജസ്.

അമ്മയോടൊപ്പമാണ് ഞാൻ കൂ‌ടുതലും വളർന്നത്. അച്ഛന് എപ്പോഴും തിരക്കായിരുന്നു. വല്ലപ്പോഴും റിപ്പോർട്ട് കാർഡ‍് കാണാനൊക്കെയേ വരുമായിരുന്നുള്ളൂ. സിനിമയും കൂട്ടുകാരും എന്നു പറഞ്ഞാൽ ഭ്രാന്തായിരുന്നു. തുടരെത്തുടരെ സിനിമകൾ ചെയ്യുന്ന കാലത്ത് എനിക്ക് അച്ഛന്റെ കൂടെ സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. അമ്മായായിരുന്നു എപ്പോഴും കൂ‌ടെയുണ്ടായിരുന്നത്.

സിനിമയിലെത്തുന്നതുവരെ സാധാരണക്കാരന്റെ ജീവിതമാണ് ജീവിച്ചത്. സിനിമയിൽ കയറിയശേഷമാണ് ആളുകൾ തിരിച്ചറിയുന്നത്. അതിനു ശേഷമാണ് ഇവൻ നടനായി, ഹരിശ്രീ അശോകന്റെ മകൻ സ്റ്റാർ കി‍ഡാണ്, അവർക്കെല്ലാം എളുപ്പമാണ് എന്നൊക്കെ കേട്ടത്.

'ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട്' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർജുൻ അശോകൻ. പിന്നീട് 'പറവ'യിലൂടെ ശ്രദ്ധേയമായ വേഷത്തിലെത്തി. 'ബി.ടെക്', 'വരത്തൻ', 'ഉണ്ട', 'രോമാഞ്ചം', 'ബ്രഹ്മയുഗം' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തി. 'മെൽക്കൗ പോണ്ടിച്ചേരി'യാണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Arjun Ashokan
പ്രൊമോഷന് വിളിച്ചില്ല, പോസ്റ്ററില്‍ നിന്നും നിന്നും വെട്ടി; അഭിനയം പോരെന്ന് പറഞ്ഞ് ആ സീനുകള്‍ ഒഴിവാക്കി: മണിക്കുട്ടന്‍
Arjun Ashokan
'താലി മാല എങ്ങനെ ഷോ ഓഫാകും?'; ആ നടന്മാര്‍ക്കൊപ്പം ചേര്‍ത്തുള്ള ഗോസിപ്പുകള്‍ വേദനിപ്പിച്ചു: കീര്‍ത്തി സുരേഷ്
Arjun Ashokan
തിയറ്റർ കംപ്ലീറ്റ് തൂക്കി, 'സീൻ' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം
Summary

'These are the privileges I got because father is an actor; "star kid" label came after I entered film industry': Arjun Ashokan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER