ഈ 'മുത്തശ്ശി' ആള് മാസ്സാണ്, സ്റ്റൈലിഷ് ലുക്കിൽ രജനി ചാണ്ടിയുടെ ഫോട്ടോഷൂട്ട്; വൈറൽ

മോഡേൺ വേഷത്തിൽ ബോൾഡായാണ് ഫോട്ടോഷൂട്ടിൽ രജനി പ്രത്യക്ഷപ്പെടുന്നത്
രജനി ചാണ്ടി/ ഫേയ്സ്ബുക്ക്
രജനി ചാണ്ടി/ ഫേയ്സ്ബുക്ക്
Updated on: 
2 min read

'ഒരു മുത്തശ്ശി ​ഗദ' എന്ന ചിത്രത്തിലൂടെയാണ് രജനി ചാണ്ടി  മലയാളികൾക്ക് പരിചിതയാവുന്നത്. വയസു കാലത്ത് തന്റെ സ്വപ്നങ്ങളുമായി ജീവിക്കാൻ പുറപ്പെടുന്ന ഒരു മുത്തശ്ശിയുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. സിനിമയിലെ പോലെ തന്നെ ജീവിതത്തിലും ഉഷാറാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് രജനിയുടെ പുത്തൻ മേക്കോവറാണ്. 

​ഗ്ലാമറസ് വേഷത്തിലെത്തി ആരാധകരെ അമ്പരപ്പിക്കുകയാണ് താരം. ​മോഡേൺ വേഷത്തിൽ ബോൾഡായാണ് ഫോട്ടോഷൂട്ടിൽ രജനി പ്രത്യക്ഷപ്പെടുന്നത്. ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് വൈറൽ ഫോട്ടോഷൂട്ടിന് പിന്നിൽ. 

റിപ്പ്ഡ് ജീൻസും വെള്ള ലോ നെക്ക് ടോപ്പും അതിനൊപ്പം ഡെനിം ജാക്കറ്റും അണി‍ഞ്ഞാണ് രജനി ചാണ്ടി എത്തുന്നത്. കൂടാതെ ഡെനിമിന്റെ ഷോർട്ട് ഡ്രസിലും എത്തുന്നുണ്ട്. ബൂട്ട്സാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. ബ്ലാക്ക് ലോക് ഡ്രസ്സിലുളള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

എന്തായാലും ആരാധകരുടെ കയ്യടി നേടുകയാണ് ചിത്രങ്ങൾ. തലമൂടി കൂടി കറുപ്പിച്ചിരുന്നെങ്കിൽ കൂടുതൽ പ്രായം തോന്നുമെന്നായിരുന്നു ആരാധകരുടെ കമന്റുകൾ.  

കഴിഞ്ഞ ബി​ഗ് ബോസിലെ മത്സരാർത്ഥിയായിരുന്നു രജനി ചാണ്ടി. സമൂഹമാധ്യമങ്ങളിൽ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താനൊരു യൂടൂബ് ചാനൽ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com