പുതിയ ലുക്കുകളോടെ 'തുടക്കം'; പോസ്റ്ററില്‍ മോഹന്‍ലാലും; റിലീസ് ആഗസ്റ്റ് 7 ന്

വിസ്മയ മോഹൻലാലിൻ്റെ അരങ്ങേറ്റ ചിത്രം
Thudakkam.
Thudakkam.
Updated on
2 min read

ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ എത്തി. ഇത്രയും അഭിനേതാക്കളെ അണിനിരത്തിയുള്ള ചിത്രത്തിൻ്റെ ആദ്യ പോസ്റ്റർ കൂടിയാണിത് .ആഗസ്റ്റ് ഏഴിന് റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ടാണ് ചിത്രത്തിൻ്റെ പോസ്റ്റർ എത്തിയിരിക്കുന്നത്.

വിസ്മയ മോഹൻലാലിൻ്റെ അരങ്ങേറ്റം കുറിച്ചു കൊണ്ടുള്ള ഈ ചിത്രം ഇന്ത്യയ്ക്ക് അകത്തും പുറത്തും വലിയ ജനശ്രദ്ധ നേടിയിരുന്നു. മോഹൻലാലും കൂടിച്ചേർന്നുള്ള പോസ്റ്റർ ആരാധകരെ ഏറെ ആവേശത്തിലാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് പോസ്റ്ററിനു ലഭിച്ചിരിക്കുന്നത്. ഒരു സാധാരണ കുടുംബ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നതെന്ന് വ്യക്തമാക്കും വിധത്തിലാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

Thudakkam new poster
Thudakkam new poster

ആ വീടും നായയുമെല്ലാം അതിൻ്റെ പ്രതീകങ്ങളായി കാണാം. ചിത്രത്തിൽ ഈ നായക്കും ഏറെ പ്രാധാന്യം ഉണ്ടെന്ന് വിശ്വസിക്കാം. ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെ യാണ് ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് മുമ്പ് പുറത്തുവിട്ട അപ്ഡേഷനുകളി ലൂടെ മനസ്സിലാക്കാൻ കഴിയും. കുടുംബ ജീവിതം എങ്ങനെ സംഘർഷ ഭരിതമാകുമെന്നാണ് സംവിധായകനായ ജൂഡ് ആൻ്റണി ജോസഫ് പ്രേഷകർക്കു കാണിച്ചു കൊടുക്കാൻ ശ്രമിക്കുന്നത്.

ഓണത്തിന് മുന്നോടിയായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പോസ്‌റ്റ് പ്രൊഡക്‌ഷൻ ജോലികൾ പുരോഗമിച്ചു വരികയാണ്. വണ്ടിപ്പെരിയാർ, കുട്ടിക്കാനം, തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. ഡോ. എമിൽ ആൻ്റണിയും, ഡോ. അനീഷ ആൻ്റണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് . ലിനീഷ് നെല്ലിക്കൽ, ,അഖിൽ കൃഷ്ണ, ജൂഡ് .ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം. ജെയ്ക്ക് ബിജോയ്സ്. ഛായാഗ്രഹണം. അഖിൽ ജോർജ്--ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ. മേക്കപ്പ് - ജിതേഷ് പൊയ്യ .കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ്c ഏബ്രഹാം. ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖർ, ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്. പിആർഒ- വാഴൂർ ജോസ്.

Thudakkam.
'ജീവിതം പാഴാക്കാതെ പോയി കല്യാണം കഴിക്ക്'; വസ്ത്രവും ചേരില്ല; വായടപ്പിച്ച് ശ്രദ്ധ ശ്രീനാഥ്
Thudakkam.
മദ്യപിച്ച് വാഹനമോടിച്ചു, 'ഹെലന്‍ ഓഫ് സ്പാര്‍ട്ട' പിടിയില്‍; പിന്നാലെ വിഡിയോയിലെത്തി; ജയിലല്ലെന്ന് താരം
Thudakkam.
'ശ്വേതയുടെ രാജിക്കത്ത് കിട്ടിയിട്ടില്ല, പ്രഖ്യാപിച്ച് ഇറങ്ങിപ്പോയി'; അമ്മയില്‍ വീണ്ടും പ്രതിസന്ധി
Summary

Thudakkam new poster is out. it features Mohanlal. Vismaya's movie to hit theatres on August 7.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com