14 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി; ടിക് ടോക്ക് താരം ഫൺബക്കറ്റ് ഭാർ​ഗവ് അറസ്റ്റിൽ

ടിക് ടോക്ക് കോമഡി വിഡിയോയിലൂടെയാണ് ചിപ്പട്ട ഭാര്‍ഗവ് എന്ന ഫണ്‍ബക്കറ്റ് ഭാര്‍ഗവ് ശ്രദ്ധേയനാവുന്നത്
ഫണ്‍ബക്കറ്റ് ഭാര്‍ഗവ്/ ഫേസ്ബുക്ക്
ഫണ്‍ബക്കറ്റ് ഭാര്‍ഗവ്/ ഫേസ്ബുക്ക്
Updated on
1 min read

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ പ്രമുഖ ടിക് ടോക്ക് താരം ഫൺബക്കറ്റ് ഭാർ​ഗവ് അറസ്റ്റിൽ. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലാണ് വിശാഖപട്ടണം പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്. 

ടിക് ടോക്ക് കോമഡി വിഡിയോയിലൂടെയാണ് ചിപ്പട്ട ഭാര്‍ഗവ് എന്ന ഫണ്‍ബക്കറ്റ് ഭാര്‍ഗവ് ശ്രദ്ധേയനാവുന്നത്. പ്രമുഖ മീഡിയകളില്‍ അവസരം വാഗ്ദാനം ചെയ്താണ് ഭാര്‍ഗവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി നാല് മാസം ​ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വീട്ടുകാർ പരാതിയുമായി രം​ഗത്തെത്തിയത്. തുടര്‍ന്ന് ഭാര്‍ഗവിനെ ഹൈദരാബാദിലെ കൊമ്പള്ളിയില്‍ നിന്ന് ആന്ധ്രപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭാര്‍ഗവില്‍ നിന്ന് പൊലീസ് വൈറ്റ് നിസാന്‍ കാറും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഇരയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതായിരിക്കും. നിലവില്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മെയ് മൂന്ന് വരെ റിമാന്‍ഡില്‍ വിട്ടിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com