മമ്മൂട്ടിയെ കടത്തിവെട്ടി അര്‍ജുന്‍ അശോകന്‍, 10 ല്‍ മൂന്നും മോഹന്‍ലാല്‍ സിനിമകള്‍; തലപ്പത്ത് കല്യാണി; ഇക്കൊല്ലം ബോക്‌സ് ഓഫീസ് ഭരിച്ച സിനിമകള്‍

Mohanlal, Kalyani Priyadarshan and Mammootty
Mohanlal, Kalyani Priyadarshan and Mammoottyഫെയ്സ്ബുക്ക്
Updated on
1 min read

മലയാള സിനിമയ്ക്ക് ഇത് മിന്നും കാലമാണ്. വേറിട്ട കഥ പറച്ചിലുകളിലൂടെ ഇന്ത്യന്‍ സിനിമയിലൊരു സമാന്തര പാത സൃഷ്ടിച്ചിട്ടുണ്ട് മലയാള സിനിമ. എന്നാലിന്ന് സാമ്പത്തികമായും മലയാള സിനിമ ഇന്ത്യയിലെ ശക്തമായ ഇന്‍ഡസ്ട്രിയായി മാറിയിരിക്കുകയാണ്. നൂറ് കോടി ക്ലബ് എന്നത് സ്വപ്‌നം കാണാന്‍ പോലും സാധിക്കാതിരുന്ന മലയാള സിനിമയിന്ന് 200 കോടിയില്‍ നിന്നും 300 കോടിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്.

Mohanlal, Kalyani Priyadarshan and Mammootty
'അതാരാ പുറത്ത് വേറൊരുത്തൻ'; 'ലോക' ഡബ്ബിങ് ബിടിഎസ് വിഡിയോ വൈറൽ

മലയാള സിനിമ തുടരെ തുടരെ ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച വര്‍ഷമാണിത്. ഇന്‍ഡസ്ട്രി ഹിറ്റ് എന്ന നേട്ടം രണ്ട് തവണ തകര്‍ക്കപ്പെട്ടു. മോഹന്‍ലാലിന്റെ എമ്പുരാനാണ് ഇക്കൊല്ലം ആദ്യം ഇന്‍ഡസ്ട്രി ഹിറ്റ് എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ എമ്പുരാനെ തകര്‍ത്ത് കല്യാണി പ്രിയദര്‍ശന്റെ ലോക മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായി മാറി.

Mohanlal, Kalyani Priyadarshan and Mammootty
'ഇതെനിക്ക് വെറുമൊരു സിനിമയല്ല, നിശബ്ദത പാലിക്കാന്‍ വിസമ്മതിച്ച ഒരു ശബ്ദം'; പാതിരാത്രിയെക്കുറിച്ച് രത്തീന

ഈ വര്‍ഷം ഇതുവരെ മലയാളത്തില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ്. കല്യാണി പ്രിയദര്‍ശന്‍ ലോകയാണ് ഒന്നാമത്. ലോക ഇതിനോടകം തന്നെ 300 കോടി പിന്നിട്ടിട്ടുണ്ട്. മലയാളത്തിലെ ആദ്യ 300 കോടി ചിത്രമായ ലോക ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ലോകയുടെ ഫൈനല്‍ കളക്ഷന്‍ എവിടെ ചെന്ന് നില്‍ക്കുമെന്ന് കണ്ടറിയണം.

ലോകയ്ക്ക് പിന്നാലെ രണ്ടാമതുള്ളത് 266 കോടിയലധികം നേടിയ എമ്പുരാന്‍ ആണ്. പത്ത് സിനിമകളുടെ പട്ടികയില്‍ മൂന്ന് സിനിമകളും മോഹന്‍ലാലിന്റേതാണെന്നത് ശ്രദ്ധേയമാണ്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവയാണ് പട്ടികയിലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍. ലോകയ്ക്ക് മുമ്പേ കേരളത്തില്‍ നിന്ന് മാത്രമായി 100 കോടി നേടിയ ഏക ചിത്രമാണ് തുടരും.

പട്ടികയിലുള്ള ഏക മമ്മൂട്ടി ചിത്രം ബസൂക്കയാണ്. 25 കോടിയലധികം നേടിയ ബസൂക്കയുടെ സ്ഥാനം പത്താമതാണ്. മമ്മൂട്ടി ചിത്രത്തെ പത്താം സ്ഥാനത്തേക്ക് പിന്തള്ളി ഒമ്പതാം സ്ഥാനത്തുള്ളത് അര്‍ജുന്‍ അശോകന്‍ നായകനായ സുമതി വളവാണ്.

മലയാളത്തില്‍ ഈ വര്‍ഷം കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകള്‍

ലോക ചാപ്റ്റര്‍ 1: ചന്ദ്ര - 301* കോടി

എമ്പുരാന്‍ - 266.3 കോടി

തുടരും - 233 കോടി

ഹൃദയപൂര്‍വ്വം - 75.6 കോടി

ആലപ്പുഴ ജിംഖാന - 57.3 കോടി

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി - 54.25 കോടി

നരിവേട്ട - 28.5 കോടി

സുമതി വളവ് - 28.3 കോടി

ബസൂക്ക - 25.2 കോടി

Summary

Top 10 biggest hits of malayalam cinema. Mohanlal has three films in the list toped by Kalyani Priyadarshan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com