പേരില്ലാത്ത യുവാവ്; അമ്പരപ്പിക്കുന്ന മേക്കോവറിൽ ടൊവിനോ തോമസ്, ചിത്രങ്ങൾ വൈറൽ

തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് താരം ഫെയ്സ്ബുക്കിലൂടെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചത്
ടൊവിനോ തോമസ്/ചിത്രം: ഫേയ്സ്ബുക്ക്
ടൊവിനോ തോമസ്/ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

വമ്പൻ മേക്കോവറിൽ ആരാധകരെ അമ്പരപ്പിച്ച് നടൻ ടൊവിനോ തോമസ്. ഡോ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ എന്ന സിനിമയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ. തിരിച്ചറിയാൻ പോലുമാകാത്ത ലുക്കിലാണ് ടൊവിനോ എത്തുന്നത്. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് താരം ഫെയ്സ്ബുക്കിലൂടെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചത്. 

ഏറെ സ്പെഷ്യലായ പ്രൊജക്റ്റിൽ നിന്നുള്ള ഏറ്റവും പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ആദ്യ ചിത്രങ്ങൾ ഇതാ. ഡോക്ടര്‍ ബിജുവിന്റെ പേരില്ലാത്ത ഈ യുവാവിന് ജീവന്‍ നല്‍കുന്നതില്‍ അതിയായ സന്തോഷം. അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണിത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. ഈ സിനിമയിലെ സമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയത്തില്‍ തട്ടുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നു.- ടൊവിനോ കുറിച്ചു. 

പോസ്റ്റിനു താഴെ നിരവധി താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകളുമായി എത്തുന്നത്. തിരിച്ചറിയാനാവുന്നില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. ചിത്രീകരണവും പോസ്റ്റ് പ്രൊഡക്‌ഷന്‍ ജോലികളും പൂർത്തിയായ ഈ ചിത്രം വൈകാതെ പ്രദർശനത്തിനെത്തും. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്‌ഷന്‍സും ചേര്‍ന്നാണ് അദൃശ്യ ജാലകങ്ങൾ നിർമിച്ചത്. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സും എത്തുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
Antony Perumbavoor
X

FOLLOW US

ON GOOGLE DISCOVER