പിഎസ്‌സി സമരത്തിന് പിന്തുണയുമായി ടൊവിനോയും നസ്ലെനും ചന്തുവും; നേരിട്ടിറങ്ങാന്‍ രഞ്ജി ഹരിദാസ്?

വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചവര്‍ എന്തുകൊണ്ട് കേരളത്തിലെ സമരത്തെ അവഗണിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നതിന് പിന്നാലെ
Malayalam stars supports protest of Kerala PSC rank holders
Malayalam stars supports protest of Kerala PSC rank holders
Updated on
1 min read

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന് പിന്തുണയുമായി സിനിമ താരങ്ങളും. മലയാളത്തിലെ യുവതാരങ്ങളായ ടൊവിനോ തോമസ്, നസ്ലെന്‍, ചന്തു സലിംകുമാര്‍ തുടങ്ങിയവരാണ് സമരത്തിന് പിന്തുണയുമായെത്തിയവര്‍. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തെ പിന്തുണച്ചവര്‍ എന്തുകൊണ്ട് കേരളത്തിലെ സമരത്തെ അവഗണിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നതിന് പിന്നാലെയാണ് താരങ്ങളും പിന്തുണയുമായെത്തിയത്.

നടിമാരായ ലിയോണ ലിഷോയ്, ദീപ തോമസ് തുടങ്ങിയവരും സമരത്തിന് പിന്തുണയുമായെത്തിയിട്ടുണ്ട്. സമരത്തിന്റേയും മറ്റും വിഡിയോകള്‍ പങ്കുവച്ചു കൊണ്ടാണ് താരങ്ങള്‍ പിന്തുണ അറിയിക്കുന്നത്. ടൊവിനോ പങ്കുവച്ച വിഡിയോ തന്നെയാണ് നസ്ലെനും പങ്കുവച്ചിരിക്കുന്നത്. ഡല്‍ഹി സമരത്തില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച രഞ്ജിനി ഹരിദാസും പ്രതികരിച്ചിട്ടുണ്ട്.

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ പ്രതികരിക്കുമോ എന്ന് ചോദിച്ച് നിരവധി പേര്‍ തന്നെ സമീപിക്കുന്നുണ്ടെന്നാണ് രഞ്ജിനി പറയുന്നത്. എന്നാല്‍ തനിക്ക് ഇതേക്കുറിച്ച് കൂടുതല്‍ അറിയാനുണ്ടെന്നും അതിന് സഹായിക്കണമെന്നും രഞ്ജിനി സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പറഞ്ഞു.

''കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഞാന്‍ ഡല്‍ഹിയിലെ പ്രതിഷേധത്തില്‍ പങ്കെടുത്തത് മുതല്‍ എന്തുകൊണ്ട് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടക്കുന്ന പിഎസ്‌സി സമരത്തില്‍ എന്തുകൊണ്ട് സംസാരിക്കുന്നില്ലെന്ന് ചോദിച്ച് മെസേജുകള്‍ ലഭിക്കുന്നുണ്ട്. സത്യത്തില്‍, നിങ്ങള്‍ പറയുന്നത് വരെ അതേക്കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നില്ല. ഇപ്പോഴും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കാന്‍ മാത്രമുള്ള വിവരമൊന്നും ഓണ്‍ലൈനില്‍ ലഭ്യമല്ല'' എന്നാണ് രഞ്ജിനി പറഞ്ഞത്.

''അതിനാല്‍ എന്താണോ ഞാന്‍ ചെയ്യേണ്ടതെന്ന് വിശ്വസിക്കുന്നത് അത് ചെയ്യുന്നു. കേള്‍ക്കുകയും പഠിക്കുകയും സംസാരിക്കും മുമ്പ് വസ്തുതകള്‍ മനസിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളോ സമരം നയിക്കുന്നവരോ ഇത് വായിക്കുന്നുണ്ടെങ്കില്‍, ദയവ് ചെയ്ത് ഞങ്ങളെ ബന്ധപ്പെടുക. അവരുടെ കോണ്ടാക്ട് പങ്കുവെക്കുകയോ താഴെ ടാഗ് ചെയ്യുകയോ ചെയ്യുക. അവരുമായി നേരിട്ട് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ ആശങ്കകള്‍ മനസിലാക്കാനും എന്താണ് ഗ്രൗണ്ടില്‍ സംഭവിക്കുന്നത് എന്നറിയാനും ആഗ്രഹമുണ്ട്''.

''എനിക്ക് മെസേജ് അയക്കാന്‍ സമയം കണ്ടെത്തിയവര്‍ക്ക് നന്ദി. എന്നെ അറിയിക്കുന്നതും അക്കൗണ്ടബിളാക്കുന്നതും തുടരുക. സത്യസന്ധമായ ഒരു പ്രശ്‌നം കേള്‍ക്കാതെ പോകരുതെന്ന് ഉറപ്പ് വരുത്താം. അത് ഡല്‍ഹി ആയാലും കേലളം ആയാലും രാജ്യത്ത് എവിടെയായാലും. വിഷയം മനസിലാക്കിയ ശേഷം എന്റെ ശബ്ദം കൂടുതല്‍ പേരിലേക്ക് വിഷയത്തെ എത്തിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ സന്തോഷത്തോടെ ഞാന്‍ പങ്കാളിയാകും'' എന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

Malayalam stars supports protest of Kerala PSC rank holders
'രാമായണത്തിലെ സീതയ്ക്ക് ചുരുണ്ട മുടിയല്ല'; സായ് പല്ലവിയുടെ കാസ്റ്റങിനെതിരെ 'സീത'യായ നടി
Malayalam stars supports protest of Kerala PSC rank holders
'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്
Malayalam stars supports protest of Kerala PSC rank holders
'മിന്നല്‍ മുരളി തിയേറ്ററില്‍ റിലീസ് ചെയ്യാനാകാത്തത് വലിയ ട്രോമയായി'; തുറന്നു പറഞ്ഞ് ബേസില്‍ ജോസഫ്
Summary

Malayalam stars including Tovino Thomas, Naslen, Ranjini Haridas and Chandu Salimkumar supports protest of Kerala PSC rank holders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com