പച്ച വെളിച്ചം കണ്ട് തുള്ളിച്ചാടി ടൊവിനോ; ബക്കറ്റ് ലിസ്റ്റിലെ ഒരാ​ഗ്രഹം പൂർത്തിയാക്കിയെന്ന് നടൻ

പച്ച വെളിച്ചത്തിലേക്ക് സന്തോഷത്തോടെ നിൽക്കുന്ന ടൊവിനോയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക.
Tovino Thomas
Tovino Thomasഇൻസ്റ്റ​ഗ്രാം
Updated on
1 min read

ഫിൻലൻഡിൽ മനോഹരമായ ഒരവധിക്കാല ആഘോഷത്തിലാണ് നടൻ ടൊവിനോ തോമസ്. ഫിൻലൻഡ് യാത്രയ്ക്കിടെ പകർത്തിയ അതിമനോഹരമായ ചിത്രങ്ങളും ടൊവിനോ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ഒരു ആ​ഗ്രഹം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ടൊവിനോ.

നോർവെയിലെ നോർത്തേൺ ലൈറ്റ്‌സ് (അറോറ) നേരിൽ കണ്ടതിന്റെ അനുഭവമാണ് വിഡിയോയ്ക്കും ചിത്രങ്ങൾക്കുമൊപ്പം ടൊവിനോ പങ്കുവച്ചിരിക്കുന്നത്. ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോർത്തേൺ ലൈറ്റ്സ് എന്നാണ് പറയപ്പെടുന്നത്.

പച്ച വെളിച്ചത്തിലേക്ക് സന്തോഷത്തോടെ നിൽക്കുന്ന ടൊവിനോയെയാണ് ചിത്രങ്ങളിൽ കാണാൻ കഴിയുക. നിരവധി പേരാണ് ടൊവിനോയുടെ ചിത്രങ്ങൾക്ക് കമന്റുമായെത്തിയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം മഞ്ഞ് വാരിയെറിയുന്നതിന്റെ വിഡിയോയും ടൊവിനോ പങ്കുവച്ചിരുന്നു.

Tovino Thomas
2025 ലെ ലിസ്റ്റില്‍ ഒരെണ്ണം പോലും നിലം തൊട്ടില്ല, 2026 ല്‍ കാത്തിരിക്കുന്ന സിനിമകളുമായി ഭരദ്വാജ് രംഗന്‍; പേടിച്ച് മോഹന്‍ലാല്‍-മമ്മൂട്ടി ആരാധകരും!

'ഹസ്ത ലാ വിസ്ത' (വീണ്ടും എവിടെ വച്ചെങ്കിലും കാണാം) എന്നാണ് ചിത്രങ്ങൾക്കൊപ്പം ടൊവിനോ കുറിച്ചിരുന്നത്. അതേസമയം അതിരടി ആണ് ടൊവിനോയുടേതായി ഇനി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം. അതിരടിയുടെ അപ്ഡേറ്റുകളെല്ലാം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും നോർത്തേൺ ലൈറ്റ്സ് കാണപ്പെടുന്നത്.

Tovino Thomas
'രാജ്യത്തെ ഏറ്റവും മികച്ച സിനിമയും ഭക്ഷണവും കേരളത്തിലാണ്'; വാനോളം പുകഴ്ത്തി ശങ്കർ മഹാദേവൻ

സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. നോര്‍വെ, സ്വീഡന്‍, ഐസ്‌ലന്‍ഡ്, കാനഡ, ഫിന്‍ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണാന്‍ സാധിക്കുക. മിക്കവാറും സ്ഥലങ്ങളിലെല്ലാം വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഈ കാഴ്ച ലഭ്യമാവുക. മുൻപ് നടി എസ്തർ അനിലും നോർത്തേൺ ലൈറ്റ്സ് കണ്ടതിന്റെ അനുഭവം പങ്കുവച്ചിരുന്നു.

Summary

Cinema News: Actor Tovino Thomas share Northern Lights video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com