'അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?'; കണ്ടെത്തലുമായി ആരാധകർ

ഇളംനീല നിറത്തിലെ പട്ടുസാരിയും ​ഗോൾഡൻ നിറത്തിലെ ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം.
Aishwarya Rai, Trisha
Aishwarya Rai, Trishaഇൻസ്റ്റ​ഗ്രാം
Updated on
1 min read

തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ ചെയ്ത ദിവസം ഏറ്റവും കൂടുതൽ ശ്രദ്ധേയമായത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അതീവ സന്തോഷവതിയായും അതിസുന്ദരിയായുമാണ് തൃഷയെ ചടങ്ങിൽ കാണാനായത്. ഇളംനീല നിറത്തിലെ പട്ടുസാരിയും ​ഗോൾഡൻ നിറത്തിലെ ബ്ലൗസുമായിരുന്നു തൃഷയുടെ വേഷം.

ട്രെഡീഷ്ണൽ ലുക്കിൽ മുടിയിൽ മുല്ലപ്പൂവ് ചൂടിയായിരുന്നു തൃഷയെത്തിയത്. ചുവന്ന കല്ലുകൾ പതിച്ച നെക്‌ലേസും അതിന് യോ​ജിക്കുന്ന കമ്മലുകളും തൃഷയുടെ ഭം​ഗി ഇരട്ടിയാക്കി. ഇപ്പോഴിതാ തൃഷയുടെ ഈ ലുക്കിനെ ഐശ്വര്യ റായ്‌യുടെ പഴയ ഒരു ലുക്കുമായി താരതമ്യപ്പെടുത്തുകയാണ് ആരാധകർ.

Aishwarya Rai, Trisha
'രണ്ട് വർഷം മുൻപ് ആരും വിശ്വസിച്ചില്ല, നെ​ഗറ്റീവ് പ്രൊപ്പഗാണ്ട ഇറക്കി'; വിജയ്‌യെ പവൻ കല്യാണിനോട് താരതമ്യപ്പെടുത്തി ആർജെ ബാലാജി

2000 ത്തിൽ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയ്‌യെ ഐശ്വര്യ സന്ദർശിച്ചപ്പോഴുള്ള അതേ ലുക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷയുമെത്തിയതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. അന്നത്തെ കൂടിക്കാഴ്ചയുടെ ചിത്രം, വാജ്‌പേയ്‌യുടെ മരണത്തിന് പിന്നാലെ ആദരാഞ്ജലി അറിയിച്ച് ഐശ്വര്യ തന്നെ പങ്കുവെച്ചിരുന്നു.

Aishwarya Rai, Trisha
'എന്നോടുള്ള പകയായിരുന്നു അവരെ നയിച്ചത്, അതിനെപ്പറ്റി ആരും മിണ്ടുന്നു പോലുമില്ല'; കുറിപ്പുമായി വിനയൻ

തൃഷയുടേതിന് സമാനമായി ഇളംനീലനിറത്തിലുള്ള ​ഗോൾഡൻ നിറത്തിലുള്ള എംബ്രോയ്ഡറിയുമുള്ള സാരിയാണ് അന്ന് ഐശ്വര്യ ധരിച്ചത്. സ്വർണാഭരണങ്ങളും അന്ന് ഐശ്വര്യ ധരിച്ചിരുന്നു. രണ്ടു പേരെയും താരതമ്യം ചെയ്ത് മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവൻ റഫറൻസുമായി ആരാധകരെത്തി. നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

Summary

Cinema News: Actress Trisha copied Aishwarya Rai look in Vijay's Oath Taking Ceremony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com