'മെയ് മാസത്തിലെ മാജിക്കുകളില്‍ ഒന്നു കൂടി'; കറുപ്പിനെക്കുറിച്ച് തൃഷ; പോസ്റ്റില്‍ 'വിജയ്'യെ കണ്ടെത്തി ആരാധകര്‍

006ല്‍ പുറത്തിറങ്ങിയ ആറിന് ശേഷം സൂര്യയും തൃഷയും അഭിനയിക്കുന്ന ചിത്രമാണ് കറുപ്പ്.
Trisha in Karuppu
Trisha in Karuppu
Updated on
1 min read

വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യ-തൃഷ ജോഡി ഒരുമിച്ച ചിത്രമാണ് കറുപ്പ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. കറുപ്പ് നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുമ്പോള്‍ തൃഷ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയാവുകയാണ്. കറുപ്പിന്റെ വിജയം തൃഷയ്ക്ക് ഇരട്ടി മധുരം നല്‍കുന്നതാണ്. കാരണം തൃഷയുടെ ജന്മദിനവും മെയ് മാസത്തിലായിരുന്നു.

Trisha in Karuppu
'അങ്ങനെ പറയുമ്പോള്‍ അധിക്ഷേപിക്കുന്നത് മോഹന്‍ലാലിനെ'; സിനിമ പൊട്ടിയതോടെ താരവുമായി തെറ്റിയോ? ഷിബു ബേബി ജോണ്‍ പറയുന്നു

പിറന്നാളും കറുപ്പിന്റെ വിജയവും മാത്രമല്ല തൃഷയുടെ 2026 ലെ മെയ് മാസത്തില്‍ തൃഷയ്ക്ക് ഓര്‍ക്കാനായി നല്‍കുന്നത്. മെയ് നാല് മുതല്‍ മെയ് 20 വരെയുള്ള ദിവസങ്ങളില്‍ തൃഷയുടെ ജന്മദിനം, തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വിജയ്‌യുടെ സത്യപ്രതിജ്ഞ, കറുപ്പിന്റെ വിജയം ഇങ്ങനെ മൂന്ന് സന്തോഷങ്ങളാണ് തൃഷയെ തേടിയെത്തിയത്. അതേക്കുറിച്ചാണ് തൃഷ തന്റെ പോസ്റ്റില്‍ പറയുന്നത്.

Trisha in Karuppu
'നായ അല്ല... സിമ്പ, അവനെ അങ്ങനെ വിളിച്ചാൽ മതി'; ദുഷ്ടത്തരം മാത്രമല്ല ​ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

''എന്റെ മാജിക്കല്‍ മെയ് എന്നാണ് പറഞ്ഞത്. അതിലേക്ക് ഒന്നു കൂടി'' എന്നാണ് തൃഷയുടെ പോസ്റ്റ്. കറുപ്പിന്റെ ബിടിഎസ് ചിത്രങ്ങളോടൊപ്പമാണ് തൃഷയുടെ കുറിപ്പ്. അധികം വൈകാതെ പോസ്റ്റ് വൈറലാവുകയും ചെയ്തു. വിജയ്‌യുടെ വിജയത്തെക്കുറിച്ചാണ് പോസ്റ്റില്‍ തൃഷ സൂചിപ്പിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. നിരവധി പേരാണ് ഇക്കാര്യം കമന്റിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിലേയും മുഖ്യ ആകര്‍ഷണം തൃഷയുടെ സാന്നിധ്യമായിരുന്നു. വിജയ് യും തൃഷയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ നടിയെത്തിയത്. തൃഷയെ കെട്ടിപ്പിടിച്ചാണ് വിജയ്‌യുടെ അമ്മയും ബന്ധുക്കളും സ്വീകരിച്ചത്. നേരത്തെ വിജയ്-സംഗീത വിവാഹ ബന്ധം തകരാന്‍ കാരണം തൃഷയുമായുള്ള അടുപ്പമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം തൃഷ നായികയായ കറുപ്പ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. 13 വര്‍ഷത്തിന് ശേഷമാണ് സൂര്യയ്ക്ക് ബോക്‌സ് ഓഫീസില്‍ വിജയം നേടാനാകുന്നത്. ചിത്രം 161 കോടിയാണ് ഇതുവരെ നേടിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് കറുപ്പ്. 2006ല്‍ പുറത്തിറങ്ങിയ ആറിന് ശേഷം സൂര്യയും തൃഷയും അഭിനയിക്കുന്ന ചിത്രമാണ് കറുപ്പ്.

Summary

Trisha shares about Magical May. Fans finds the connection with Vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com