രാത്രി വീട്ടില്‍ വച്ച് മര്‍ദ്ദിച്ചു; സീരിയല്‍ താരത്തിനെതിരെ പരാതിയുമായി ഭാര്യയായ നടി; കേസ്

കഴിഞ്ഞ ദിവസം  രാത്രി വീട്ടില്‍വച്ച് ഭര്‍ത്താവായ മെഹ്‌റ തന്നെ മര്‍ദ്ദിച്ചതായി നടിയായ യുവതി പൊലീസില്‍ പരാതി നല്‍കി.
പ്രമുഖ ടെലിവിഷന്‍ താരം കരണ്‍ മെഹ്‌റ ഭാര്യയ്‌ക്കൊപ്പം
പ്രമുഖ ടെലിവിഷന്‍ താരം കരണ്‍ മെഹ്‌റ ഭാര്യയ്‌ക്കൊപ്പം
Updated on
1 min read

ന്യൂഡല്‍ഹി: ജനപ്രിയ ടെലിവിഷന്‍ താരം കരണ്‍ മെഹ്‌റയ്‌ക്കെതിരെ പരാതിയുമായി ഭാര്യ. കഴിഞ്ഞ ദിവസം  രാത്രി വീട്ടില്‍വച്ച് ഭര്‍ത്താവായ മെഹ്‌റ തന്നെ മര്‍ദ്ദിച്ചതായി നടിയായ യുവതി പൊലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത മെഹ്‌റയെ പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു

ഭാര്യയും നടിയുമായ നിഷ റാവല്‍ നല്‍കിയ പരാതിയിലാണ് ഗോരേഗാവ് പൊലീസ് നടനെ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തത്. വീട്ടിലുണ്ടായ കലഹത്തിന് പിന്നാലെ മെഹ്‌റ തന്നെ മര്‍ദ്ദിച്ചെന്നായിരുന്നു നിഷയുടെ പരാതി. മെഹ്‌റയ്‌ക്കെതിരെ ഐപിസി 336,337, 333 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

പ്രശസ്ത ടിവി നടനും മോഡലുമാണ് നിഷ റാവല്‍. കൊക്കകോള, സണ്‍സില്‍ക് ഷാംപൂ എന്നിവയുള്‍പ്പെടെ നിരവധി പരസ്യങ്ങളിലും ഏതാനും ബോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സീരിയല്‍ രംഗത്ത് ഏറെ പ്രശസ്തരായ താരദമ്പതികളാണ് ഇവര്‍. 

മെയ് ആദ്യമാണ് താരദമ്പതികള്‍ തമ്മില്‍ സംഘര്‍ഷമുള്ളതായി ആദ്യം വാര്‍ത്തകള്‍ വരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ കരണ്‍ തള്ളിക്കളഞ്ഞിരുന്നു. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് അറിയില്ലെന്നും വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നിരവധി ഫോണ്‍ കോളുകളാണ് തനിക്ക് വന്നുകൊണ്ടിരിക്കുന്നതെന്നുമായിരുന്നു കരണ്‍ അന്ന് പ്രതികരിച്ചത്. നിഷ റാവത്തും വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com