ഏറുന്നോ തമോവനനിരകൾ... കുഞ്ചാക്കോ ബോബൻ ചിത്രം 'ഉന്മാദ'ത്തിൽ ജോബ് കുര്യൻ പാടിയ ലിറിക്കൽ വിഡിയോ ഗാനം പുറത്ത്

തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്.
Kunchacko Boban,Lijomol Jose
‘Unmadam’ Lyrical Video Song Released; Kunchacko Boban and Lijomol Jose Film Hits Theatres on July 31
Updated on
2 min read

കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസും ആദ്യമായി ഒന്നിക്കുന്ന 'ഉന്മാദം' സിനിമയിൽ ജോബ് കുര്യൻ പാടിയ ലിറിക്കൽ വിഡിയോ ഗാനം പുറത്ത്. 'ഏറുന്നോ തമോവനനിരകൾ...' എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് മുജീബ് മജീദും വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറുമാണ്. ജൂലൈ 31-നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

Kunchacko Boban,Lijomol Jose
'എല്ലാവർക്കും ഒരു പാട്ണർ വേണം; കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ് ആണ്'

ചിത്രത്തിലേതായി പുറത്തിറങ്ങിയ 'അകലെ...' എന്ന ഗാനം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ സ്വഭാവം എങ്ങനെയാണെന്ന ചെറിയ ചില സൂചനകളാണ് മിനിമൽ ആർട്ട് രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ലിറിക്കൽ വിഡിയോ ഗാനത്തിലൂടെ നൽകിയിരിക്കുന്നത്.

സമാനതകളില്ലാത്ത അഭിനയ മുഹൂർത്തങ്ങളുമായി എത്തിയ ട്രെയിലർ വലിയ രീതിയിൽ ചർച്ചയായിരുന്നു. മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്.

Kunchacko Boban,Lijomol Jose
30 കോടി പറഞ്ഞ സിനിമ 230 കോടിയിലെത്തി, ഞാനറിയാതെ ബജറ്റ് കൂട്ടി; ആ സിനിമ ഇനി നടക്കില്ലെന്ന് മേജര്‍ രവി

തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രമാണ് കുഞ്ചാക്കോ ബോബൻ്റേത് എന്നാണ് ട്രെയിലർ സൂചന നൽകിയിട്ടുള്ളത്. ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്‌നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

Kunchacko Boban,Lijomol Jose
'ജന നായകൻ' 250 കോടിയിലേക്ക്; കേരളത്തിൽ നിന്ന് മാത്രം നേടിയത് 14 കോടി

ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ 'ഓഫീസർ ഓൺ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായി അവതരിപ്പിക്കുന്നതാണ് ചിത്രം.

Kunchacko Boban,Lijomol Jose
'അജു പറയുന്നത് കാര്യമായി എടുക്കാനിരുന്നാൽ ഞാൻ കുത്തുപാള എടുക്കും; അഭിനയം നിർത്തിക്കഴിഞ്ഞാൽ 'സിഎം' ആകാതെ എനിക്ക് വേറെ വഴിയില്ല'

മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇഷ്‌ക് എന്ന ചിത്രത്തിലൂടെ കരസ്ഥമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന 'ഉന്മാദം' നിർമ്മാണം നിർവ്വഹിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ്. റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്.

Kunchacko Boban,Lijomol Jose
'ബിഗ് സ്കെയിൽ സിനിമയായി തോന്നുമെങ്കിലും, അങ്ങനെയല്ല; റോളർ- കോസ്റ്റർ റൈഡ് പോലെയാണ് 'ടോക്സിക്'

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: റോണക്‌സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ: കമലേഷ് കുമാർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ്‌മോങ്ക്സ്. പിആർഒ: ആതിര ദിൽജിത്ത്.

Kunchacko Boban,Lijomol Jose
'വീണ്ടും ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ കൊച്ചു കള്ളാ!'; മമ്മൂട്ടിയുടെ സർപ്രൈസ് പോസ്റ്റിന് പിന്നാലെ ദുൽഖറിനോട് ആരാധകർ
Kunchacko Boban,Lijomol Jose
'മുഫാസയെയും സിംബയെയും പോലെയുണ്ടല്ലോ!' ദുൽഖറിന്റെ ഷർട്ടിനും ഫാൻസ്; പുത്തൻ ഫോട്ടോയും സൂപ്പർ ഹിറ്റ്
Kunchacko Boban,Lijomol Jose
369 ​ഗാരേജിലെ അം​ഗങ്ങൾ; വാഹനപ്രേമികളുടെ സ്വപ്നലോകം
Summary

‘Unmadam’ Lyrical Video Song Released; Kunchacko Boban and Lijomol Jose Film Hits Theatres on July 31

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com