

ഉർവശി പ്രധാന വേഷത്തിലെത്തി തിയറ്ററുകളിലെത്തിയ 'ആശ' എന്ന സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഉർവശിയുടെ പ്രകടനത്തിന് തന്നെയാണ് കയ്യടികളേറെയും. ഇപ്പോഴിതാ യുവനടൻ നസ്‌ലിനെക്കുറിച്ച് ഉർവശി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിൻ എന്ന് ഉർവശി പറയുന്നു.
'ആശ'യുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഉർവശി. സിനിമ എന്ന് പറയുന്നത് ഒരു ചൂതാട്ടം പോലെയാണ്. ഇറങ്ങുന്ന കാലഘട്ടം, ക്ലൈമറ്റ്, ഫുട്ബോൾ മാച്ച് ഉള്ളപ്പോൾ നല്ലൊരു സിനിമ ഇറക്കുക.. ഇങ്ങനെ ഒരുപാട് കാര്യങ്ങളെ ഡിപ്പൻഡ് ചെയ്താണ് ഒരു സിനിമയുടെ റിലീസ് ഇരിക്കുന്നത്. നമുക്കത് പ്രവചിക്കാൻ പറ്റില്ല.
അയ്യോ ഈ പടം ഇത്രയും ഓടിയോ എന്നൊക്കെ ചിന്തിക്കില്ലേ. ഉദാഹരണത്തിന് രോമാഞ്ചം എന്നൊരു സിനിമ തന്നെ എടുക്കാം. അങ്ങനെ എത്ര സിനിമകൾ ഉണ്ടായിട്ടുണ്ട്. 'പ്രേമലു'. 'മഞ്ഞുമ്മൽ ബോയ്സ്' ഒരു ഹിറ്റായിരുന്നു. ആ സിനിമ ഒരു ദുരന്ത ചിത്രമാണെന്ന് നമുക്കറിയാം. പക്ഷേ അത് ചിന്തിച്ചോ. എന്റെ കൂടെയാണ് നസ്ലിൻ ആദ്യമായി രണ്ട് സിനിമകളിൽ അഭിനയിച്ചത്.
ഒന്ന് 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിൽ ദുൽഖറിന്റെ ചെറുപ്പമായിട്ടും, രണ്ട് 'കേശു'വിൽ എന്റെ മകനായിട്ടും. ആ സിനിമ വന്നപ്പോൾ ഞാൻ പറയും, 'അതാ അടുത്ത ഹീറോ വന്നു നിൽക്കുന്നേ... വാ... എല്ലാവരും ഇപ്പോഴേ ഇവനെ നോക്കി വച്ചോ' എന്നൊക്കെ ഞാൻ പറയും.
അപ്പോൾ അവൻ പറയും, 'അയ്യോ... ചേച്ചി കളിയാക്കാതെ ചേച്ചി' എന്ന് പറയും. പക്ഷേ നമുക്കറിയാം ഹ്യൂമർ ടൈമിങ് വളരെ മനോഹരമായിട്ട് ചെയ്യുന്ന ഒരു പയ്യനാണ് നസ്‍ലിൻ. അങ്ങനെ ഒരുപാട് കാര്യങ്ങളെ ആശ്രയിച്ചാണ് ഒരു സിനിമ നിൽക്കുന്നത്".- ഉർവശി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates