'ഇത് എന്റെ നാലു മാസത്തെ കഠിനാധ്വാനത്തിന്റെ തെളിവ്'; വമ്പൻ മേക്കോവറിൽ വരലക്ഷ്മി ശരത്കുമാർ; ചിത്രങ്ങൾ

വമ്പൻ മേക്കോവറിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് വരലക്ഷ്മി
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
2 min read

ലയാളത്തിൽ ഉൾപ്പടെ തെന്നിന്ത്യൻ സിനിമാ മേഖലയിൽ തന്റേതായി സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് വരലക്ഷ്മി ശരത്കുമാർ. ഇപ്പോൾ തന്റെ വമ്പൻ മേക്കോവറിലൂടെ അമ്പരപ്പിച്ചിരിക്കുകയാണ് വരലക്ഷ്മി. ശരീരഭാരം കുറച്ച് അതീവ സുന്ദരിയായിട്ടുള്ള വരലക്ഷ്മിയെയാണ് ചിത്രങ്ങളിൽ കാണുന്നത്. നാലു മാസത്തെ കഠിനാധ്വാനത്തിലൂടെ താനിത് നേടിയെടുത്തതെന്നും താരം കുറിച്ചിട്ടുണ്ട്. 

ഈ പോരാട്ടം യഥാര്‍ഥമായിരുന്നു. വെല്ലുവിളികളും അങ്ങനെ തന്നെ. പക്ഷേ എന്താണോ നിങ്ങള്‍ക്ക് വേണ്ടത്, അതില്‍ നിന്ന് നിങ്ങളെ തടയാന്‍ ആര്‍ക്കും ആവില്ല. നിങ്ങള്‍ ആരാണ് എന്നത് മറ്റുള്ളവരല്ല പറയേണ്ടത്. നിങ്ങള്‍ എന്താണ് ആവേണ്ടത് എന്നും. സ്വയം വെല്ലുവിളിക്കുക. സ്വന്തം എതിരാളി ആവുക. സ്വന്തമായി സാധിച്ചെടുക്കാവുന്ന കാര്യങ്ങള്‍ അപ്പോള്‍ അമ്പരപ്പിക്കും. നാല് മാസത്തെ കഠിനാധ്വാനത്തിന്‍റെ തെളിവായി ഈ ചിത്രങ്ങളാണ് എനിക്ക് കാണിക്കാനുള്ളത്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നത് എന്താണോ അത് ചെയ്യുക. മറ്റുള്ളവരുടെ സന്തോഷത്തിനായി കാര്യങ്ങള്‍ ചെയ്യാതിരിക്കുക. നിങ്ങള്‍ എന്ത് കഴിയുമെന്നും എന്തൊക്കെ കഴിയില്ലെന്നും മറ്റുള്ളവരല്ല പറയേണ്ടത്. ആത്മവിശ്വാസമാണ് നിങ്ങളുടെ ഒരേയൊരു ആയുധം. സ്വയം വിശ്വസിക്കുക.- വരലക്ഷ്മി കുറിച്ചു. 

നടൻ ശരത് കുമാറിന്റെ മകൾ എന്ന ലേബലിലാണ് വരലക്ഷ്മി സിനിമയിലേക്ക് കടന്നു വരുന്നത്. എന്നാൽ പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസു കവരുകയായിരുന്നു.  മമ്മൂട്ടി നായകനായ കസബയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. നെ​ഗറ്റീവ് ഷെയ്ഡിലുള്ള ഈ കഥാപാത്രം മികച്ച അഭിപ്രായം നേടിയിരുന്നു. തുടർന്ന് കാറ്റ്, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പൊയ്ക്കാല്‍ കുതിരൈ അടക്കം മൂന്ന് ചിത്രങ്ങളാണ് വരലക്ഷ്മിയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com