'എന്റെ മകളെ ഉപദ്രവിക്കുന്നവരെ ഞാന്‍ കൊല്ലും': വരുണ്‍ ധവാന്‍

മകളുടെ സംരക്ഷണത്തിനു വേണ്ടി ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത ആളാണ് താന്‍ എന്ന് പറയുകയാണ് വരുണ്‍
varun dhawan
വരുണ്‍ ധവാന്‍ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ആമസോണ്‍ സീരീസായ സിറ്റാഡലിലൂടെ ആക്ഷന്‍ താരമായിരിക്കുകയാണ് വരുണ്‍ ധവാന്‍. ഈ വര്‍ഷം ജൂണിലാണ് താരത്തിനും ഭാര്യ നടാഷ ധലാലിനും മകള്‍ ജനിച്ചത്. മകളുടെ സംരക്ഷണത്തിനു വേണ്ടി ഏതറ്റവും വരെ പോകാന്‍ മടിയില്ലാത്ത ആളാണ് താന്‍ എന്ന് പറയുകയാണ് വരുണ്‍ ധവാന്‍.

ഒരു പുരുഷന്‍ അച്ഛനാവുക എന്നാല്‍ അമ്മയില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണെന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീകള്‍ സിംഹിണിയെ പോലെയാകും. എന്നാല്‍ അച്ഛന്മാരായി കഴിഞ്ഞാല്‍ ആണുങ്ങള്‍ക്ക് പെണ്‍മക്കളുടെ സംരക്ഷകരായി തോന്നും. ആണ്‍മക്കളോടും അങ്ങനെയായിരിക്കും. പക്ഷേ പെണ്‍മക്കളോട് കുറച്ച് വ്യത്യസ്തമായിരിക്കും. അവളെ ചെറിയ രീതിയില്‍ പോലും ആരെങ്കിലും ഉപദ്രവിച്ചാല്‍ ഞാന്‍ അവരെ കൊല്ലും. ഞാന്‍ ശരിക്ക് പറയുന്നതാണ്. ഞാന്‍ അവരെ ശരിക്ക് കൊല്ലും.- വരുണ്‍ ധവാന്‍ പറഞ്ഞു.

അച്ഛനായതോടെ തന്റെ അച്ഛനെ കുറച്ചുകൂടി നന്നായി മനസിലാക്കാന്‍ തനിക്കായെന്നാണ് നടന്‍ പറയുന്നത്. കൃത്യ സമയത്ത് വീട്ടിലെത്താതിരിക്കുമ്പോള്‍ അച്ഛനുണ്ടാകുന്ന ആശങ്കയും മറ്റും എന്തെന്ന് ഇപ്പോള്‍ എനിക്ക് തിരിച്ചറിയാനാവുന്നുണ്ട്. ഞങ്ങള്‍ മക്കളെല്ലാവരും എവിടെയാണെന്ന് അറിയാന്ഡ അച്ഛന്‍ അമ്മയെ വിളിക്കുമായിരുന്നു. എന്നാല്‍ അന്ന് അത് എന്നെ അസ്വസ്ഥനാക്കിയിരുന്നു. ഇപ്പോള്‍ അതിന്റെ കാരണം മനസിലാകുന്നുണ്ട് എന്നാണ് താരം പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Siblins death
Police warn against fake offers made in the name of e-commerce sites like Flipkart, Amazon, and Meesho.
Thilakan Interview
Varun Dev
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com