സിനിമ ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റ നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ആരോഗ്യനിലയിൽ യാതൊരു ഗുരുതരാവസ്ഥയും ഇല്ലെന്ന് വെടിക്കെട്ട് സിനിമയുടെ നിർമാതാവ് എൻഎം ബാദുഷ. മുറിവ് ഉണങ്ങാൻ അഞ്ച് ദിവസം ആശുപത്രിയിൽ കിടക്കാനാണ് പറഞ്ഞിരിക്കുന്നതെന്നും അതിനു ശേഷം വെടിക്കെട്ടിന്റെ ചിത്രീകരണം പഴയ ഉഷാറോടെ ആരംഭിക്കുമെന്നും ബാദുഷ വ്യക്തമാക്കി.
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേർന്ന് നിർമ്മിച്ച് ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം "വെടിക്കെട്ട്"ൻ്റെ വൈപ്പിനിലെ ലൊക്കേഷനിൽ ചിത്രീകരണത്തിനിടയിൽ കഴിഞ്ഞ ദിവസം വിഷ്ണുവിൻ്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളൽ ഏറ്റിരുന്നു. തുടർന്ന് തന്നെ ആശുപത്രിയിൽ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകൾ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാൽ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയിൽ കിടക്കണമെന്നത് ഒഴിച്ചാൽ മറ്റൊരു ഗുരുതരാവസ്ഥയും നിലവിൽ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാൽ നമ്മൾ വീണ്ടും പഴയ ഉഷാറോടെ "വെടിക്കെട്ട്" ആരംഭിക്കും. പ്രാർത്ഥനക്കും, സ്നേഹത്തിനും, കരുതലിനും ഏവർക്കും നന്ദി- ബാദുഷ ഫേയ്സ്ബുക്കിൽ കുറിച്ചു
ഇന്നലെ രാത്രി ഏഴു മണിയോടെയാണ് വൈപ്പിനിലെ വെടിക്കെട്ട് ലൊക്കേഷനിൽ വച്ച് വിഷ്ണുവിന് പരിക്കേൽക്കുന്നത്. വള്ളത്തിൽനിന്നു വന്ന് കത്തുന്ന വിളക്കുമായി കരയിലേക്കു കയറുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. വൈകിട്ട് 5 മുതൽ ഷൂട്ടിങ്ങിനായി കത്തിച്ചിരുന്ന വിളക്കിന്റെ ചൂടേറിയ എണ്ണ വിഷ്ണുവിന്റെ കൈയിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു. അപകടത്തെത്തുടർന്ന് ഒരാഴ്ചത്തേക്കു സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചു. ഒപ്പമുണ്ടായിരുന്ന അണിയറ പ്രവർത്തകന്റെ കൈയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നു സംവിധാനം ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates