'94-ാം വയസിലും സംവിധായകൻ'; പ്രശസ്ത ഫിലിംമേക്കർ സിം​ഗീതം ശ്രീനിവാസ റാവു അന്തരിച്ചു

അനുശോചിച്ച് സിനിമാ ലോകം
Singeetham Srinivasa Rao
Singeetham Srinivasa Raoഎക്സ്
Edited By:
Updated on: 
1 min read

ചെന്നൈ: വിഖ്യാത ഫിലിംമേക്കർ സിം​ഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നാ​ഗ് അശ്വിൻ നിർമിച്ച് 'സിങ് ​ഗീതം' എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനം ചെയ്തത്.

94-ാം വയസിലും ഒരു സിനിമ സംവിധാനം ചെയ്തു എന്നത് സിനിമാ ലോകത്തുനിന്നും പ്രേക്ഷകരിൽ നിന്നും അദ്ദേഹത്തിന് വലിയ രീതിയിലുള്ള പ്രശംസ നേടിക്കൊടുത്തിരുന്നു. വ്യത്യസ്തവും നൂതനവുമായ കഥപറച്ചിൽ രീതികളിലൂടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായാണ് സിംഗീതം ശ്രീനിവാസ റാവു അറിയപ്പെടുന്നത്.

തെലുങ്ക് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച ‘ആദിത്യ 369’ എന്ന സയൻസ് ഫിക്ഷൻ കോമഡി ചിത്രം, ഫാന്റസി-ഫോക്‌ലോര്‍ വിഭാഗത്തിൽ പെട്ട ‘ഭൈരവ ദ്വീപം’, സംഭാഷണങ്ങളില്ലാത്ത ചിത്രമായ ‘പുഷ്പക വിമാനം’ തുടങ്ങി കാലത്തെ അതിജീവിച്ച നിരവധി ക്ലാസിക് സിനിമകൾ അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

തെലുങ്ക് സിനിമയ്ക്ക് പുറമെ കന്നഡ, ഹിന്ദി ചലച്ചിത്രരംഗത്തും സജീവമായി പ്രവർത്തിച്ച സിംഗീതം, വ്യത്യസ്തമായ പ്രമേയങ്ങളും ആഖ്യാനശൈലികളും ഒരേപോലെ കൈകാര്യം ചെയ്യുന്നതിൽ മികവ് തെളിയിച്ചിരുന്നു. 1931 സെപ്റ്റംബർ 21-ന് ആന്ധ്രാ പ്രദേശിലെ ഗുഡൂരിൽ ജനിച്ച സിംഗീതം, പ്രശസ്ത ചലച്ചിത്രകാരൻ എൽവി പ്രസാദിന്റെ സഹായിയായാണ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

ദേശീയ ചലച്ചിത്ര പുരസ്കാരം, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. കമൽ ഹാസൻ, രാജമൗലി, ജൂനിയർ എൻടിആർ, രവി തേജ ഉൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

Singeetham Srinivasa Rao
'ഞാനൊരു ചിൽ അമ്മയായിരിക്കും; പക്ഷേ എന്റെ അമ്മ എന്നെക്കുറിച്ച് വിചാരിച്ചിരിക്കുന്നത് അങ്ങനെയല്ല'
Singeetham Srinivasa Rao
'ഇത് എനിക്ക് ഏറെ വിലപ്പെട്ടത്'; മമ്മൂട്ടിയെ വീട്ടിലെത്തി കണ്ട് കാർത്തിക് സുബ്ബരാജ്
Singeetham Srinivasa Rao
'എല്ലാക്കാലവും നമുക്ക് ചെറുപ്പമായി ഇരിക്കാൻ പറ്റില്ല, അതുകൊണ്ട് ചെറിയ കാര്യങ്ങൾ പോലും ആഘോഷിക്കണം; പക്ഷേ വിജയ്...'
Summary

Veteran Filmmaker Singeetham Srinivasa Rao dies at 94.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com