'എന്തോരം ഗ്രാമങ്ങള്‍ രക്ഷിച്ചായാളാ, നിങ്ങക്കീ ഗതി വന്നല്ലോ രക്ഷകാ..'; ട്രോളുകള്‍ ഏറ്റുവാങ്ങി വിജയ്‌യുടെ ഓട്ടം

സൈക്കിളില്‍ നിന്നിറങ്ങിയോടി എയറിലെത്തി വിജയ്
Vijay
Vijay
Updated on
1 min read

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായ നടത്തിയ റാലിയില്‍ നിന്നുള്ള വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പ്രചരണത്തിനിടെ സൈക്കിള്‍ ചവിട്ടി നീങ്ങുകയാണ് വിഡിയോയില്‍ വിജയ്. പിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവം അരങ്ങേറുന്നത്.

Vijay
'ജനനായകന്‍' ലീക്ക്; ആറ് പേര്‍ അറസ്റ്റില്‍, 300 ലധികം ലിങ്കുകള്‍ നീക്കം ചെയ്തു

തന്നെ കാണാനായി ഇരുവശത്തും തടിച്ചുകൂടിയ ജനങ്ങളെ കൈ വീശി കാണിച്ചു കൊണ്ടാണ് വിജയ് സൈക്കിളില്‍ മുന്നോട്ട് പോകുന്നത്. പെട്ടെന്ന് ജനക്കൂട്ടത്തില്‍ നിന്നുമൊരു ആരാധകന്‍ വന്ന് പൂക്കള്‍ കൊണ്ടൊരു ബോളുണ്ടാക്കി വിജയ്ക്ക് നേരെ എറിയുകയായിരുന്നു. ഇതോടെ വിജയ് സൈക്കിള്‍ ഇട്ട് ഇറങ്ങിയോടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Vijay
'കാവലായ് ചേകവരുണ്ടോ'; 'എമ്പുരാന്റെ' ഒന്നാം വാർഷികത്തിൽ കുറിപ്പുമായി മുരളി ​ഗോപി; 'ഈ പാട്ട് തേടി വരുമെന്ന് അന്നേ പറഞ്ഞതല്ലേ' എന്ന് കമന്റുകൾ

ആരാധകന്‍ എറിഞ്ഞ ഫ്‌ളവര്‍ ബോള്‍ ബോംബ് ആണെന്ന് കരുതിയാണ് വിജയ് സൈക്കിളിട്ട് ഇറങ്ങിയോടിയതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതോടെ താരത്തെ ട്രോളി നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സിനിമയില്‍ ബോംബും തോക്കുമൊക്കെ നിസാരമായി കൈ കാര്യം ചെയ്യുന്ന, വില്ലന്മാരെ ധീരതയോടെ നേരിടുന്ന, ഗ്രാമത്തേയും സംസ്ഥാനത്തേയും രാജ്യത്തേയും രക്ഷിക്കുന്ന, വെടിയുണ്ടകള്‍ ഏറ്റുവാങ്ങാനും പേടിയില്ലാത്ത രക്ഷകന്‍ ആണ് വിജയ്. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രസംഗത്തിലും ധീരതയാണ്. പക്ഷെ ജീവിതത്തില്‍ ഒരു പൂമാല വന്ന് വീണപ്പോള്‍ ഇറങ്ങി ഓടിയെന്നാണ് പരിഹാസം.

'ഒരു സൈക്കിളിനെ രക്ഷിക്കാന്‍ കഴിയാത്തവനാണ് ഒരു സംസ്ഥാനത്തെ രക്ഷിക്കാന്‍ പോകുന്നത്, തിരുപ്പാച്ചി എന്ന സിനിമയില്‍ മദ്രാസിലെ ഗുണ്ടകളെയെല്ലാം ഒറ്റയ്ക്ക് തട്ടിയ ആളാണ്. ഓടണ ഓട്ടം കണ്ടാ, പതിയെ പോടാ എനിക്കീ ദേശത്തെ വഴിയറിയില്ല' എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

Summary

Video of Vijay running away from a flower ball during election rally gets viral. Social media trolls the actor.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com