'ഭക്ഷണം തീരെയില്ല, കടുത്ത ശരീര വേദന, ദേഹം നീരുവച്ചു; ആരോഗ്യ പ്രശ്‌നം ആര്‍ക്കും കണ്ടെത്താനായില്ല'; എന്നിട്ടും കേട്ടത് കുറ്റങ്ങള്‍ മാത്രമെന്ന് വിദ്യ ബാലന്‍

ചില നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ എന്നെ കാണാന്‍ ചെറുപ്പം തോന്നണം എന്ന് പറയും
Vidya Balan
Vidya Balanഇന്‍സ്റ്റഗ്രാം
Updated on
1 min read

ബോളിവുഡിലെ മിന്നും താരമാണ് വിദ്യ ബാലന്‍. ഇന്ന് വിദ്യ ബാലന്‍ എന്നതൊരു ബ്രാന്റ് ആണ്. തിയേറ്ററിലേക്ക് ആളെ എത്തിക്കാന്‍ വിദ്യ ബാലന് സാധിക്കും. എന്നാല്‍ ആ ഇടം സ്വന്തമാക്കാന്‍ വിദ്യ ബാലന് കാലങ്ങളുടെ കാത്തിരിപ്പും കഠിനാധ്വാനവും വേണ്ടി വന്നു. പ്രതിസന്ധികള്‍ പലതും തരണം ചെയ്യേണ്ടി വന്നു. തന്റെ കരിയറിലുടനീളം വിദ്യ നേരിട്ടിട്ടുള്ള പ്രശ്‌നമാണ് ബോഡി ഷെയ്മിംഗ്.

Vidya Balan
ഐശ്വര്യ - അഭിഷേക് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത് നടിയുമായുള്ള അടുപ്പമോ? ഒടുവില്‍ മൗനം വെടിഞ്ഞ് നിമ്രത് കൗര്‍

2019 വരെ തന്നോട് വണ്ണം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിദ്യ പറയുന്നത്. നായകനേക്കാള്‍ ചെറുപ്പം തോന്നണമെന്നും അതിനാല്‍ വണ്ണം കുറയ്ക്കണമെന്നും തന്നോട് പറഞ്ഞതായി വിദ്യ ബാലന്‍ പറയുന്നു. ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ബാലന്‍ മനസ് തുറന്നത്.

Vidya Balan
കുടിച്ചത് 'സാട്ട് ചാസ്', ഭക്ഷണത്തിന് കൃത്യമായ അളവ്; കരിയറിലെ ആദ്യ ബിക്കിനി സീനിനായുള്ള കിയാരയുടെ തയ്യാറെടുപ്പ് ഇങ്ങനെ

''ചില നടന്മാരുടെ കൂടെ അഭിനയിക്കുമ്പോള്‍ എന്നെ കാണാന്‍ ചെറുപ്പം തോന്നണം എന്ന് പറയാറുണ്ടായിരുന്നു. കിസ്മത്ത് കണക്ഷന് മുമ്പ് എന്നെ വിളിച്ചു. ഷാഹിദ് രണ്ട് വയസ് ഇളയതാണ്. നീ തടി കുറച്ച് ചെറുപ്പമാകണം എന്നു പറഞ്ഞു. ബോഡിഷെയ്മിംഗ് സട്ടിലായിരുന്നുവെങ്കിലും നില നിന്നിരുന്നു. 2019 വരെ എല്ലാ സിനിമയും കുറച്ച് വണ്ണം കുറച്ചൂടേ എന്ന് ചോദിച്ചു കൊണ്ടാണ് വന്നിരുന്നത്'' എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

''ഞാന്‍ ശ്രമിക്കുന്നില്ലെന്നാണോ കരുതുന്നത്? പറ്റുമായിരുന്നുവെങ്കില്‍ എനിക്ക് വേണ്ടി തന്നെ ഞാനത് ചെയ്‌തേനെ. നിങ്ങള്‍ക്ക് മറ്റൊരാളുടെ ശരീരഘടനയാണ് വേണ്ടതെങ്കില്‍ അവരെ തന്നെ കാസ്റ്റ് ചെയ്യുക. എന്നെ വേണമെങ്കില്‍ എന്നെ കാസ്റ്റ് ചെയ്യാം എന്ന് ഞാന്‍ പറയും'' വിദ്യ പറയുന്നു.

''ഞാന്‍ അതികഠിനായി ട്രെയ്‌നിംഗ് ചെയ്തിരുന്ന സമയമുണ്ട്. തീരെ ഭക്ഷണം കഴിക്കില്ലായിരുന്നു. എന്നിട്ടും മതിയായെന്ന് തോന്നിയില്ല. ഞാന്‍ എന്നെ തന്നെ വേദനിപ്പിക്കുകയായിരുന്നു. എന്റെ കൂടെ വര്‍ഷങ്ങളായിട്ടുള്ള ട്രെയ്‌നര്‍ പറഞ്ഞത് നിങ്ങള്‍ എന്റെ ഏറ്റവും ആത്മാര്‍ത്ഥയുള്ള ക്ലയന്റ് ആണെന്നാണ്. പക്ഷെ എനിക്കുണ്ടായിരുന്ന ഹോര്‍മോണ്‍ പ്രശ്‌നം ആരും കണ്ടെത്തിയിരുന്നില്ല. കഠിനമായ ശരീരവേദന അനുഭവിച്ചിരുന്നു. ശരീരം നീരുവെക്കും. എന്നിട്ടും ഞാന്‍ ട്രെയ്‌നിംഗ് കഴിഞ്ഞ് നേരെ ഷൂട്ടിലേക്ക് പോകും. അത് ക്രൂരമായിരുന്നു. പക്ഷെ അതിനെയൊന്നും എന്നെ തകര്‍ക്കാന്‍ ഞാന്‍ അനുവദിച്ചില്ല'' എന്നും വിദ്യ ബാലന്‍ പറയുന്നു.

Summary

Vidya Balan on facing body shaming. she used to train hard but couldn't lose weight.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com