ദളപതി വെട്രി കൊണ്ടന്റെ ബോക്സ് ഓഫീസ് തൂക്കിയടി; 'ജന നായകൻ' 200 കോടിയിലേക്ക്

ആരാധകരുടെയും കുടുംബ പ്രേക്ഷകരുടെയും വൻ പിന്തുണയാണ് തിയറ്ററുകളില്‍ ചിത്രത്തിന് ലഭിക്കുന്നത്.
Jana Nayagan
Jana Nayaganവിഡിയോ സ്ക്രീൻഷോട്ട്‌
Edited By:
Updated on
1 min read

ദളപതി വിജയ്‌യുടെ വിടവാങ്ങൽ ചിത്രമായ 'ജന നായകൻ' ബോക്‌സ് ഓഫീസിൽ മിന്നൽ കുതിപ്പ് തുടരുകയാണ്. റിലീസ് ചെയ്‌ത് വെറും രണ്ട് ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമായി 100 കോടി കടന്നിരുന്നു ചിത്രം. മൂന്നാം ദിനം ചിത്രം 200 കോടിയിലേക്ക് അടുക്കുകയാണ്. ആ​ഗോളതലത്തിൽ 171. 84 കോടിയാണ് ചിത്രം ഇതുവരെ കളക്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ ചിത്രം 200 കോടി കളക്ട് ചെയ്യുമെന്നാണ് ഇൻഡസ്ട്രി ട്രാക്കർമാരുടെ വിലയിരുത്തൽ.

ആരാധകരുടെയും കുടുംബ പ്രേക്ഷകരുടെയും വൻ പിന്തുണയാണ് തിയറ്ററുകളില്‍ ചിത്രത്തിന് ലഭിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ ദളപതി വിജയ്‌യുടെ അവസാന സിനിമ എന്ന പ്രത്യേകതയാണ് 'ജന നായകനെ' കൂടുതൽ ശ്രദ്ധേയമാക്കുന്നത്. എംജി രാമചന്ദ്രന് ശേഷം മുഖ്യമന്ത്രിയായിരിക്കെ സിനിമ റിലീസ് ചെയ്യുന്ന അപൂർവ നേട്ടവും ചിത്രത്തിനുണ്ട്.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം കെവിഎൻ പ്രൊഡക്ഷൻസാണ് നിർമിച്ചിരിക്കുന്നത്. "വിജയ് സാറിന്റെ ഒരു സിനിമ പുറത്തിറങ്ങുമ്പോഴെല്ലാം, ഏകദേശം ഒരാഴ്ചയോളം ആളുകൾ അതിലെ നല്ലതും ചീത്തയും, വർക്കായതും അല്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും.

പിന്നീട് ഒരാഴ്ച കഴിയുമ്പോൾ, ചിത്രം അത്ര മികച്ചതല്ലെന്ന് അവർ പറയും. എന്നാൽ ആറ് മാസം കഴിയുമ്പോഴേക്കും അത് സമൂഹത്തിൽ വലിയൊരു ഹിറ്റായി മാറാൻ തുടങ്ങുന്നു".- എന്നാണ് ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് എച്ച് വിനോദ് പറഞ്ഞത്. മമിത ബൈജുവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. മമിതയുടെ ആക്ഷൻ രം​ഗങ്ങൾക്കും വൻ കയ്യടിയാണ് ലഭിക്കുന്നത്.

Jana Nayagan
'ഞാൻ കുറച്ച് ജാടയാണെന്ന് ആളുകൾക്ക് തോന്നും; എന്റേതായ ഇടത്തിൽ ഒതുങ്ങിക്കൂടാൻ ആണിഷ്ടം'
Jana Nayagan
ഡല്‍ഹിയിലെത്തിയത് പണം വാങ്ങി, എന്‍ഐഎ അന്വേഷണത്തിന് ഹര്‍ജിയെന്ന് വാര്‍ത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂവെന്ന് കമന്റില്‍ രഞ്ജിനി
Jana Nayagan
'കടയിൽ നിന്ന് വാങ്ങുന്ന പാൽ മകന് നൽകാറില്ല'; കാരണം പറഞ്ഞ് കാജൽ അ​ഗർവാൾ
Summary

Vijay Starrer Jana Nayagan nears 200 crore mark worldwide.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com