

ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ചിത്രമാണ് 'കമലദളം'. മോഹൻലാൽ, മോനിഷ, വിനീത്, പാർവതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നന്ദഗോപൻ എന്ന കഥാപാത്രമായി മോഹൻലാലെത്തിയപ്പോൾ സോമശേഖരനുണ്ണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിനീത് എത്തിയത്.
ചിത്രത്തിന്റെ ക്ലൈമാക്സിൽ സോമശേഖരനുണ്ണി (വിനീത്) നന്ദഗോപന് (മോഹൻലാൽ) വിഷം കൊടുത്ത് കൊല്ലുന്നത് ചെറിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഇപ്പോഴിതാ ഈ സീനിന്റെ പേരിൽ മോഹൻലാൽ ആരാധകർ നീ ലാലേട്ടന് വിഷം കൊടുക്കമല്ലേ എന്ന് തന്നോട് ചോദിച്ചിട്ടുണ്ടെന്നും വിനീത് പറഞ്ഞു.
തന്റെ പുതിയ ചിത്രമായ 'ഭൗമ'യുടെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഫാൻസ് ഒക്കെ ചോദിച്ചിട്ടുണ്ട്, എന്നെ സ്റ്റേജിൽ പിടിച്ചു നിർത്തി ചോദിച്ചിട്ടുണ്ട്. എടാ, നീ നമ്മുടെ ലാലേട്ടന് വിഷം കൊടുക്കമല്ലേ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. ഞാനെന്റെ ഡാൻസ് ക്ലാസിലേക്ക് പോകുമ്പോഴായിരുന്നു അത്.
എംടി സാറിന്റെ വീട്ടിൽ, സരസ്വതി ടീച്ചറിന്റെ അടുത്ത് ഞാൻ ഡാൻസ് ക്ലാസിന് പോയി വരുമ്പോൾ, എനിക്ക് തോന്നുന്നു എക്സിക്യൂട്ടീവ് ട്രെയിൻ ആണെന്ന്. ഞാനൊറ്റയ്ക്കാണ് കോഴിക്കോട് പോകുന്നത്. അപ്പോൾ കുറേ ആൾക്കാർ വന്നിട്ട് ചോദിച്ചു, 'നീ ഞങ്ങടെ ലാലേട്ടന് വിഷം കൊടുക്കുമോടാ എന്ന്'.
ഞാൻ പറഞ്ഞു, 'അയ്യോ ഞാനല്ല... എന്നെ വിട്ടേക്ക്' എന്ന്. ഓടി ഞാൻ എന്നിട്ട്. അങ്ങനെ ഉണ്ടായിട്ടുണ്ട്. തീവ്ര ആരാധനയുള്ള ആളുകൾക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെടില്ല. അല്ലാതെ, എനിക്കെപ്പോഴും പ്രശംസകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. നമുക്ക് പ്രചോദനമാകുന്ന തരത്തിലുള്ള പെർഫോമൻസ് ആണ് അദ്ദേഹത്തിന്റേത് (മോഹൻലാൽ). കൂടെ അത് കണ്ട് നിൽക്കാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കാണുന്നു".- വിനീത് പറഞ്ഞു.
കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates