'എന്റെ മരണശേഷമേ അവള്‍ മരിക്കാവൂ എന്നായിരുന്നു ആഗ്രഹം, പക്ഷെ...'; ഭാര്യയുടെ ഓര്‍മകളില്‍ വിതുമ്പി വിനോദ് കോഴിക്കോട്

'ഭാര്യ മരിക്കുമ്പോള്‍ സാക്ഷിയാവുക എന്ന് പറയുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല'
Vinod Kozhikode
Vinod Kozhikode
Updated on
1 min read

ഭാര്യയുടെ വിയോഗത്തെക്കുറിച്ച് നടന്‍ വിനോദ് കോഴിക്കോട്. വില്ലന്‍ വേഷങ്ങളിലൂടെ ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു വിനോദ്. ഈയ്യടുത്ത് മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ട വാലിബനിലൂടെ വിനോദ് വീണ്ടും കാമറയ്ക്ക് മുമ്പിലെത്തിയിരുന്നു. തന്റെ മരണശേഷം മാത്രമേ ഭാര്യ മരിക്കാന്‍ പാടുള്ളൂവെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നാണ് വിനോദ് പറയുന്നത്.

മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് കോഴിക്കോട് മനസ് തുറന്നത്. ഭാര്യയെക്കുറിച്ച് സംസാരിക്കവെ വികാരഭരിതനായ വിനോദ് കണ്ണീരണിയുന്നുണ്ട്. ഭാര്യയുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്നതിന്റെ വേദന ആ വാക്കുകളിലുണ്ട്.

''ഞാന്‍ എല്ലാ ദിവസവും രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേറ്റ് അഞ്ചേ കാല്‍ ആകുമ്പോഴേക്കും നടക്കാന്‍ പോകുന്ന ആളാണ്. ആ ദിവസം രാവിലെ എഴുന്നേറ്റ് പ്രാഥമിക കര്‍മങ്ങളൊക്കെ കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവള്‍ ശ്വാസമെടുക്കുന്നത് സാധാരണ പോലെയല്ലെന്ന് തോന്നി. നോക്കുമ്പോഴേക്കും ആള് ഡൗണ്‍ ആയിപ്പോയി. ഉടനെ തന്നെ അയല്‍വാസികളെ വിളിക്കുകയും ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. അവര്‍ പരമാവധി നോക്കി. മാക്‌സിമം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും അവള്‍ പോയി. എന്ത് ചെയ്യാന്‍ പറ്റും'' അദ്ദേഹം പറയുന്നു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

''ഭാര്യ മരിക്കുമ്പോള്‍ സാക്ഷിയാവുക എന്ന് പറയുന്നത് ഭാഗ്യമാണെന്ന് തോന്നുന്നില്ല. കാരണം, ഞാന്‍ എന്നും ആഗ്രഹിച്ചിരുന്നത് ഞാന്‍ ആദ്യം പോകണം, എന്റെ ഭാര്യ ഉണ്ടാകണം എന്നായിരുന്നു'' എന്നാണ് വിനോദ് കോഴിക്കോട് പറയുന്നു. ''ഞാന്‍ അന്ന് രാജസ്ഥാനില്‍ നില്‍ക്കുന്ന സമയത്താണ് അത് സംഭവിക്കുന്നതെങ്കില്‍ ഞാന്‍ ഇവിടെ എത്താന്‍ രണ്ട് ദിവസം എടുത്തേനെ. അന്നു പോലും ഞാന്‍ അവളോട് ചോദിച്ചപ്പോള്‍ ഒന്നും പറഞ്ഞിട്ടില്ല, പൊക്കോളൂവെന്നാണ് പറഞ്ഞത്. ഞാന്‍ എന്നും വിളിക്കും. ഇടയ്ക്ക് ചോദിക്കും, എന്തിനാ എന്നും വിളിക്കുന്നത് ഞാന്‍ ഇവിടുന്ന് എവിടേക്കും പോകാന്‍ പോകുന്നില്ല എന്ന്. അതല്ല, നീ അവിടെ ഓക്കെ ആണോ എന്നറിയണമല്ലോ, അതിന് വിളിക്കുവാണെന്ന് പറയും'' അദ്ദേഹം പറയുന്നു.

''ആശ്വാസം എന്നത് ഒരാള്‍ക്കും മറ്റൊരാള്‍ക്ക് കൊടുക്കാനാകില്ല. എന്റെ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ ആശ്വസിപ്പിക്കാനാകില്ല. നമുക്ക് ചില ഭംഗി വാക്കുകള്‍ പറയാമെന്നല്ലാതെ. അവര്‍ അനുഭവിക്കേണ്ടത് അവര്‍ തന്നെ അനുഭവിക്കണം. കരയേണ്ട ആള്‍ ഇരുന്ന് കരയുക തന്നെ വേണ്ടെ. കരഞ്ഞാല്‍ മാത്രമല്ലേ ഉള്ളിലെ സങ്കടം ഒഴിയുള്ളൂ'' എന്നും വിനോദ് കോഴിക്കോട് പറയുന്നു.

Vinod Kozhikode
'ഇനിയൊരു കീമോ താങ്ങില്ല, രേണുവിന്റെ അവസ്ഥ ഗുരുതരം'; ഐസിയുവിലാണെന്ന് ശാരിക
Vinod Kozhikode
'അവരുടെ കുടുംബത്തിന് ഇല്ലാത്ത വേവലാതി എന്തിനാണ് മറ്റൊരാൾക്ക് ?; ചിരിച്ച മുഖത്തോടെയല്ലാതെ ഒരാളും മഞ്ജുവിനെ കണ്ടിരിക്കാൻ സാധ്യതയില്ല'
Vinod Kozhikode
'മുടി പിന്നിയിടുമ്പോൾ സ്ത്രീകളെ കാണാൻ നല്ല ഭംഗിയാണ്, എല്ലാവരും അതിലേക്ക് മടങ്ങണ'മെന്ന് നാനി; 'ഉപദേശം കയ്യിൽ വച്ചാൽ മതി'യെന്ന് വിമർശനം
Summary

Vinod Kozhikode gets emotional as he speaks about his late wife.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com