വേദന കൊണ്ട് പുളഞ്ഞ് ജൂനിയര്‍ എന്‍ടിആര്‍, നില്‍ക്കാനും ഇരിക്കാനും വയ്യ; എന്നിട്ടും സുഹൃത്തിനായി ഓടിയെത്തി; മറ്റൊരു താരവും ഇങ്ങനെ ചെയ്യില്ല!, വിഡിയോ

'എനിക്ക് അധികനേരം നില്‍ക്കാന്‍ സാധിക്കില്ല'
Jr NTR
Jr NTRഎക്സ്
Updated on
1 min read

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് കാന്താര ചാപ്റ്റര്‍ 1. ആദ്യ ഭാഗം നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തോടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പ് ശക്തമായിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് ചിത്രം തിയേറ്ററിലേക്ക് എത്തുക. ഇതിനോട് മുന്നോടിയായുള്ള പ്രൊമോഷന്‍ തിരക്കുകളാണ് ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം ഹൈദരാബാദിലായിരുന്നു സിനിമയുടെ പ്രൊമോഷന്‍ പരിപാടി നടന്നത്.

Jr NTR
'സാധാരണ പരാജയം ആണല്ലോ, കൃഷിയിലെങ്കിലും ഒന്ന് വിജയിക്കണം'; അച്ഛന്റെ പാതയിലൂടെ ധ്യാനും നെല്‍കൃഷിയിലേക്ക്

പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ പ്രധാന താരങ്ങളായ ഋഷഭ് ഷെട്ടിയും രുക്മിണി വസന്തും ഹൈദരാബാദിലെത്തിയിരുന്നു. ഇരുവര്‍ക്കും സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തര്‍ക്കും പിന്തുണ അറിയിക്കാനായി സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും പരിപാടിയ്‌ക്കെത്തിയിരുന്നു. പരിപാടിയില്‍ നിന്നുള്ള ജൂനിയര്‍ എന്‍ടിആറിന്റെ വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Jr NTR
ഹിന്ദി 'ജാനകി'ക്ക് അനുമതി നിഷേധിച്ച് സെൻസർ ബോർഡ്; 'എന്തിന് പേര് മാറ്റണമെന്ന്' കോടതി

പ്രചരിക്കുന്ന വിഡിയോകളില്‍ കടുത്ത ശാരീരിക പ്രശ്‌നങ്ങളും വേദനയും ജൂനിയര്‍ എന്‍ടിആര്‍ അനുഭവിക്കുന്നതായാണ് കാണപ്പെടുന്നത്. പരിപാടിക്കിടെ ഒരു ആരാധകന്‍ സുരക്ഷ മറികടന്ന് എന്‍ടിആറിന് അരികിലെത്തുന്നുണ്ട്. എന്നാല്‍ ഇയാളെ കെട്ടിപ്പിടിക്കാന്‍ തയ്യാറാകാതെ തന്റെ വേദനയുള്ള ശരീര ഭാഗം സംരക്ഷിക്കാനാണ് വിഡിയോയില്‍ ജൂനിയര്‍ എന്‍ടിആര്‍ ശ്രമിക്കുന്നത്. മറ്റൊരു വിഡിയോയില്‍ സോഫയിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്ന താരമാണുള്ളത്. കഠിനമായ വേദനമൂലം കഷ്ടപ്പെട്ടാണ് താരം ഇരിക്കുന്നത്. വേദനയെടുക്കുന്ന ഭാഗത്ത് അമര്‍ത്തിപ്പിടിക്കുന്നതും കാണാം.

പരിപാടിക്കിടെ പലപ്പോഴായി വേദന കൊണ്ട് കണ്ണുകള്‍ ഇറുക്കി അടയ്ക്കുകയും ചെയ്യുന്നുണ്ട് താരം. വേദനയുള്ള ഭാഗത്ത് കൈ വച്ചു കൊണ്ട് തന്റെ അരികിലിരിക്കുന്നവരോട് അതേക്കുറിച്ച് സംസാരിക്കുന്ന താരത്തേയും വിഡിയോകളില്‍ കാണാം. കടുത്ത വേദനയിലും ഋഷഭിനൊപ്പം വേദിയിലേക്ക് വരികയും സിനിമയ്ക്കുള്ള തന്റെ പിന്തുണ അറിയിക്കുകയും ചെയ്തു ജൂനിയര്‍ എന്‍ടിആര്‍. വേദിയില്‍ സംസാരിക്കവെ തന്റെ അവസ്ഥ താരം വ്യക്തമാക്കുന്നുണ്ട്.

''എനിക്ക് അധികനേരം നില്‍ക്കാന്‍ സാധിക്കില്ല. ഇല്ലായിരുന്നുവെങ്കില്‍ കുറേ സംസാരിച്ചേനെ. ഞാന്‍ എന്താകും പറയുകയെന്ന് നിങ്ങള്‍ക്ക് അറിയാം. വേഗം തന്നെ വീട്ടിലെത്തുക. നിങ്ങളുടെ മാതാപിതാക്കളും കുടുംബവും കാത്തിരിക്കുന്നുണ്ടാകും'' എന്നാണ് താരം പറഞ്ഞത്. സെപ്തംബര്‍ 19 നാണ് ജൂനിയര്‍ എന്‍ടിആറിന് ഷൂട്ടിങിനിടെ പരുക്കേറ്റതായി അറിയിച്ചത്. തരത്തിന് വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. അതേസമയം ഭയപ്പെടാനൊന്നുമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രശാന്ത് നീലിന്റെ ചിത്രത്തിലാണ് ജൂനിയര്‍ എന്‍ടിആര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Summary

Jr NTR attends Kanatara Chapter 1 promo event. The actor seems to be in a lot of pain. Tarak struggles to even sit in a viral video.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com