മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

ജൂഡ് ആന്തണി ജോസഫ് ആണ് 'തുടക്കം' സംവിധാനം ചെയ്യുന്നത്.
Vismaya, Suchitra
Vismaya, Suchitraവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

ആലപ്പുഴ: മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനത്തിനെത്തി നടൻ മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയയും. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനു​ഗ്രഹം തേടി. വിസ്മയ കേന്ദ്ര കഥാപാത്രമായെത്തുന്ന 'തുടക്കം' നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഇരുവരും ക്ഷേത്രത്തിൽ‌ ദർശനം നടത്തിയത്.

ജൂഡ് ആന്തണി ജോസഫ് ആണ് 'തുടക്കം' സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മോഹൻലാലും ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്നുണ്ട്.

സായ് കുമാർ, ബോബി കുര്യൻ, മനോജ് കെ ജയൻ, ​ഗണേഷ് കുമാർ, അശ്വിൻ, കോട്ടയം രമേഷ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അഖിൽ ജോർജ്, ജോമോൻ ടി ജോൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത്.

ജേക്സ് ബിജോയ് ആണ് സം​ഗീതം. ചമൻ ചാക്കോ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. '2018' എന്ന സൂപ്പർ ഹിറ്റ് ചിത്ര‌ത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടക്കം'. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന 37-ാമത് ചിത്രമാണിത്.

Vismaya, Suchitra
അച്ഛനധികാരവും അമ്മയധികാരവും മോഹന്‍ലാലിലും സുചിത്രയിലും ലവലേശം ഇല്ല; കൂട്ടിലിട്ടു വളര്‍ത്തിയ പെണ്‍കുട്ടിയല്ല വിസ്മയ
Vismaya, Suchitra
'സുലു, ഞാന്‍ ഇവനോട് പിണങ്ങിയത് ഈ പൊട്ടനൊഴികെ ബാക്കിയെല്ലാവര്‍ക്കും മനസിലായി'; മമ്മൂട്ടിയുടെ ദേഷ്യത്തെക്കുറിച്ച് സിദ്ദീഖ്
Vismaya, Suchitra
ജെന്‍-സി പ്രക്ഷോഭത്തെ പിന്തുണച്ച് രണ്ട് വാക്ക് പറഞ്ഞ അന്ന് തുടങ്ങിയ ഉറക്കം കെടല്‍; വേറെ പണിയൊന്നുമില്ലേ സഹോദരങ്ങളേ?
Summary

Vismaya and Suchitra visit Mannarasala Nagaraja Temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com