ശരീരപ്രകൃതിയും മലയാളവും ആത്മവിശ്വാസമില്ലാതാക്കി, സിനിമ ചെയ്യണമെന്ന് പറഞ്ഞത് അമ്മയോട്: വിസ്മയ മോഹന്‍ലാല്‍

ഷൂട്ടിങിന്റെ ആദ്യ ദിവസത്തിന്റെ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. ഭയങ്കര നെർവസ് ആയിരുന്നു
Vismaya Mohanlal
Vismaya Mohanlal
Updated on
1 min read

സിനിമ എന്നും തന്റെ മനസിലുണ്ടായിരുന്നുവെന്നും എന്നാല്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും വിസ്മയ മോഹന്‍ലാല്‍. അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ സിനിമയിലേക്ക് കടന്നു വരികയാണ് വിസ്മയ. തുടക്കം എന്ന ചിത്രത്തിലൂടെയാണ് താരുപത്രിയുടെ അരങ്ങേറ്റം. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അരങ്ങേറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് വിസ്മയ മോഹന്‍ലാല്‍.

''തിയേറ്റര്‍ ചെയ്യാന്‍ എനിക്ക് എന്നും താല്‍പര്യമുണ്ടായിരുന്നു. അതേസമയം തന്നെ എനിക്ക് അതിയായ സഭാകമ്പവുമുണ്ട്. പക്ഷെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍, പെര്‍ഫോം ചെയ്യുമ്പോഴാണ് എനിക്ക് ശരിക്കും ഞാന്‍ ജീവിച്ചിരിക്കുന്നതായി അനുഭവപ്പെട്ടത്. ഇതെനിക്ക് ചെയ്യാന്‍ ഇഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. തിയേറ്റര്‍ ഇഷ്ടപ്പെടുമ്പോഴും സിനിമ ചെയ്തു നോക്കണം എന്ന് മനസിലുണ്ടായിരുന്നു. പക്ഷെ പുറത്ത് പറയാനുള്ള ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ മുമ്പാണ് അമ്മയോട് ആഗ്രഹം പറയുന്നത്.'' വിസ്മയ പറയുന്നു.

''ഇപ്പോള്‍ ഇത് സംഭവിച്ചു. ഇപ്പോഴല്ലെങ്കില്‍, പിന്നെയില്ല എന്നത് പോലെയായിരുന്നു. ഈ കഥയുമായി ജൂഡ് ചേട്ടന്‍ വരികയായിരുന്നു. നീ യെസ് പറയാനാണോ നോ പറയാനാണോ പോകുന്നതെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. ഞാനും തീരുമാനം മാറ്റിക്കൊണ്ടിരുന്നു. എന്റെ ശരീരപ്രകൃതിയും മലയാളം ശരിയായി സംസാരിക്കാന്‍ അറിയില്ല എന്നതിനെക്കുറിച്ചൊക്കെ ഓവര്‍ തിങ്കിങ് ആയിരുന്നു. പക്ഷെ ഒടുവില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു'' വിസ്മയ പറയുന്നു.

ആദ്യത്തെ ദിവസത്തിന്റെ തലേന്ന് രാത്രി ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. സൂപ്പര്‍ നെര്‍വസായിരുന്നു. പക്ഷെ ചെയ്തു. പോകെ പോകെ എളുപ്പമായി. എന്നാല്‍ അവസാനം വരെ ഉള്ളില്‍ നെര്‍വസ് ആയിരുന്നു. എങ്കിലും ആദ്യത്തെ ദിവസത്തിന്റെ തലേദിവസം ഉണ്ടായിരുന്ന അത്രയും ഉണ്ടായിരുന്നില്ലെന്നും വിസ്മയ പറയുന്നു. എനിക്കിത് ചെയ്യാനാകുമോ? ശരിയാകുമോ? എന്നൊക്കെയുള്ള ചിന്തകളുണ്ടായിരുന്നു. പക്ഷെ സ്വയം വിശ്വസിക്കുകയും ചെയ്തു. ചെയ്‌തേ തീരൂ, അതിനാല്‍ നല്ലത് പ്രതീക്ഷിച്ച് ചെയ്തുവെന്നാണ് താരം പറയുന്നത്.

Vismaya Mohanlal
നാലാം ക്ലാസ് വരെ ജന്മദിനം എന്നാണെന്ന് അറിയില്ലായിരുന്നുവെന്ന് ധനുഷ്; ഈ സെന്‍റി നിർത്താന്‍ എന്ത് തരണമെന്ന് ആരാധകർ
Vismaya Mohanlal
'ഇത് എല്ലാവരേയും സെറ്റില്‍ ചെയ്യാനുള്ള ഗെയിം'; ആവേശമായി ദുല്‍ഖറിന്റെ 'ഐ ആം ഗെയിം' ട്രെയിലര്‍, വിഡിയോ
Vismaya Mohanlal
'ഞാന്‍ എന്ത് പോസ്റ്റ് ചെയ്താലും രണ്ട് തവണ ആലോചിക്കണം, കമന്റുകള്‍ വായിക്കാറില്ല'; വിസ്മയ മോഹന്‍ലാല്‍ ആദ്യമായി പ്രതികരിക്കുന്നു
Summary

Vismaya Mohanlal always wanted to act but never had the confidence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Vismaya Mohanlal in Thudakkam
Vismaya Mohanlal
Vismaya Mohanlal
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com