'രാമേട്ടാ..."കഷ്ടമീ ജീവിത സാഗരി ഗോഗലു"; വി കെ ശ്രീരാമന്റെ കത്തിന് മറുപടി നൽകി മോഹൻലാൽ

ഇൻഡോറിൽ ക്രിക്കറ്റുകളി ആയിരുന്നു. തിരക്കിലായ കാരണം അടുത്തു ചെന്നില്ല.
VK Sreeraman, Mohanlal
VK Sreeraman, Mohanlalഫെയ്സ്ബുക്ക്
Updated on
1 min read

താര സംഘടനയായ 'അമ്മ'യുടെ രണ്ടാമത് കുടുംബസം​ഗമം കഴി‍ഞ്ഞ ദിവസമാണ് നടന്നത്. പരിപാടിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി എന്നിവരടക്കം ഒട്ടുമിക്ക താരങ്ങളും പരിപാടിക്ക് എത്തിയിരുന്നു. കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചായിരുന്നു പരിപാടി.

ദാദാ സഹേബ് ഫാൽക്കെ അവാർഡ് ജേതാവായ മോഹൻലാലിനെയും, പദ്മഭൂഷൺ ജേതാവ് മമ്മൂട്ടിയേയും ചടങ്ങിൽ ആദരിച്ചിരുന്നു. ഇപ്പോഴിതാ വേദിയിൽ നിന്നുള്ള രസമകാരമായ ഒരു നിമിഷം പങ്കുവച്ചിരിക്കുകയാണ് നടൻ വി കെ ശ്രീരാമൻ.

പരിപാടിയിൽ നല്ല തിരക്ക് ഉണ്ടായ കാരണം മോഹൻലാലിനെ അടുത്ത് ചെന്ന് അഭിനന്ദിക്കാൻ കഴിഞ്ഞില്ലെന്നും പകരം അദ്ദേഹത്തിന് ഒരു കത്ത് അയക്കുകയായിരുന്നുവെന്ന് വി കെ ശ്രീരാമൻ പറഞ്ഞു. ഇതിന് മറുപടി കത്തിൽ തന്നെ തിരിച്ച് അയച്ചിരിക്കുകയാണ് മോഹൻലാൽ. നടൻ എഴുതിയ കത്തും ചിത്രങ്ങളും വി കെ ശ്രീരാമൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിമിഷ നേരം കൊണ്ടാണ് ഈ കത്ത് വൈറലായിരിക്കുന്നത്.

വി കെ ശ്രീരാമൻ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം

അമ്മയുടെ കുടുംബക്കൂട്ടമായിരുന്നു. തിരക്കായിരുന്നു. ഇൻഡോറിൽ ക്രിക്കറ്റുകളി ആയിരുന്നു.

തിരക്കിലായ കാരണം അടുത്തു ചെന്നില്ല.

ദൂരെയിരുന്നു കടിതം പടച്ചു.

ഹനൂമാൻവശം ദാദാ സാഹിബ്ബിന് കൊടുത്തു വിട്ടു.

'എപ്പോഴും ഒരു ചൂല് കയ്യിലിരിക്കട്ടെ.

അല്ലെങ്കിൽ അകോം പൊറോം സദാ ബെടക്കായിക്കൊണ്ടിരിക്കും

ബടക്കായാ ചിലരത് തനിയ്ക്കാക്കും.

ആയതിനാൽ പ്രിയനേ

ഹാപ്പി ചൂലൻ്റയൻസ് ഡേ.

അതായിരുന്നു ഖഠിതം.

ഉഠൻ ബെച്ച് മറുബെഡി.

'..... തുമ്പിയ പിടിച്ച മണ്ഡൂകത്തെ മീൻ വിഴുങ്ങി. മീനിനെ പരുന്തുറാഞ്ചി പരുന്ത് ഷോക്കടിച്ചു മരിച്ചു അതാണ് ജീവിതം

"കഷ്ടമീ ജീവിത സാഗരി ഗോഗലു "

Summary

Cinema News: VK Sreeraman facebook post about AMMA Kudumba Sangamam 2026.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com