ഏറെ ശ്രമിച്ചു; ഈ അധ്യായം അവസാനിപ്പിക്കുന്നു; മിയ ഖലീഫ വിവാഹമോചിതയാകുന്നു

ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും മിയ കുറിപ്പില്‍ പറയുന്നു
മിയ ഭര്‍ത്താവിനൊപ്പം ചിത്രം ഇന്‍സ്റ്റഗ്രാം
മിയ ഭര്‍ത്താവിനൊപ്പം ചിത്രം ഇന്‍സ്റ്റഗ്രാം
Updated on
1 min read


മുന്‍ പോണ്‍ താരവും മോഡലും നടിയുമായ മിയ ഖലീഫ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. നടി സമൂഹമാധ്യമത്തിലെ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വീഡിഷ് ഷെഫായ റോബര്‍ട്ട് സാന്‍ഡ്‌ബെര്‍ഗാണ് മിയയുടെ ഭര്‍ത്താവ്. കഴിഞ്ഞ ജൂണ്‍ പത്തിനായിരുന്നു ഇരുവരുടേയും വിവാഹം

ഒരു വര്‍ഷത്തോളമായി തങ്ങളുടെ ദാമ്പത്യജീവിതം കൂട്ടിയോജിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ അഭിപ്രായവ്യത്യാസങ്ങള്‍ മറികടക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടെന്നും മിയ ഇന്‍സ്റ്റാഗ്രാം കുറിപ്പില്‍ പറയുന്നു. തങ്ങള്‍ എല്ലായ്‌പ്പോഴും പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തങ്ങളുടെ വേര്‍പിരിയലിന് കാരണമായി ഒറ്റപ്പെട്ട സംഭവങ്ങളില്ല, മറിച്ച് പലതരത്തിലുള്ള, പരിഹരിക്കാനാവത്ത വ്യത്യാസങ്ങളാണുള്ളത്. യാതൊരു പശ്ചാത്താപവുമില്ലാതെ ഞങ്ങള്‍ ഈ അധ്യായം അവസാനിപ്പിക്കുകയാണെന്നും വെവ്വേറെ ജീവിതം ആരംഭിക്കുകയാണെങ്കിലും കുടുംബം, സുഹൃത്തുക്കള്‍ എന്നിവ വഴി തങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും മിയ കുറിപ്പില്‍ പറയുന്നു. 

പോണ്‍ താരമായാണ് മിയ ലോക ശ്രദ്ധ നേടുന്നത്. ഐഎസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ്‍ രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ്‍ സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും താരത്തിന് ലോകം മുഴുവന്‍ ആരാധകരുണ്ട്.

വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. തന്റെ വിഡിയോയെക്കാള്‍ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാല്‍തന്നെ താന്‍ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com