'എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചു, മോഹൻലാലിനെ കംപ്ലീറ്റ് ആക്റ്ററെന്ന് വിളിക്കുന്നത് വെറുതെയല്ല'; ശ്രീനിവാസൻ

ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ ചുംബിച്ചതും വൈറലായിരുന്നു
ശ്രീനിവാസൻ/ എക്സ്പ്രസ് ചിത്രം, ശ്രീനിവാസനെ ചുംബിക്കുന്ന മോഹൻലാൽ/ ഫയൽ ചിത്രം
ശ്രീനിവാസൻ/ എക്സ്പ്രസ് ചിത്രം, ശ്രീനിവാസനെ ചുംബിക്കുന്ന മോഹൻലാൽ/ ഫയൽ ചിത്രം
Updated on: 
1 min read

ഒരുകാലത്ത് മലയാളികളുടെ ഇഷ്ട കൂട്ടുകെട്ടായിരുന്നു ശ്രീനിവാസനും മോഹൻലാലും. ഇരുവരും ഒന്നിച്ച നിരവധി സിനിമകളാണ് സൂപ്പർഹിറ്റായിട്ടുള്ളത്. അടുത്തിടെ മോഹൻലാലും ശ്രീനിവാസനും ഒരു വേദിയിൽ ഒന്നിച്ചത് വലിയ വാർത്തയായിരുന്നു. നീണ്ട നാളത്തെ ചികിത്സയ്ക്ക് ശേഷമുള്ള ശ്രീനിവാസന്റെ തിരിച്ചുവരവായിരുന്നു അത്. അന്ന് ശ്രീനിവാസന്റെ കവിളിൽ മോഹൻലാൽ ചുംബിച്ചതും വൈറലായിരുന്നു. ഇപ്പോൾ അതിൽ പ്രതികരിച്ചിരിക്കുകയാണ് ശ്രീനിവാസൻ. 

തന്നെ ചുംബിച്ചപ്പോൾ മോഹൻലാലിനെ കംപ്ലീറ്റ് ആക്റ്ററെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല എന്ന് മനസിലായെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗിൽ പറഞ്ഞത്. ഒരു ചാനലിന്റെ പരിപാടിയിൽ മോഹൻലാൽ എന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കവിളിൽ ചുംബിച്ചു. അപ്പോൾ എന്തുതോന്നിയെന്ന് എന്നോട് പത്രക്കാർ ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, മോഹൻലാലിനെ കംപ്ലീറ്റ് ആക്റ്ററെന്ന് ആളുകൾ വിളിക്കുന്നത് വെറുതെയല്ല എന്ന് മനസിലായെന്ന് പറഞ്ഞു. സിനിമയിൽ മോഹൻലാലിനൊപ്പം വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണെന്നും ശ്രീനിവാസൻ പറഞ്ഞു. 

മോഹൻലാലിനെതിരെ രൂക്ഷവിമ‌ർശനങ്ങളാണ് അഭിമുഖത്തിൽ ശ്രീനിവാസൻ ഉന്നയിക്കുന്നത്. കപിൽ ​ദേവിന് കേണൽ പദവി കിട്ടിയപ്പോൾ തനിക്കും ലഭിക്കുമോ എന്ന് മോഹൻലാൽ വിളിച്ച് അന്വേഷിച്ചിരുന്നു എന്നാണ് പറയുന്നത്. അതാണ് സൂപ്പർസ്റ്റാർ സരോജി കുമാറിന് പ്രചോദനമായതെന്നും താരം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER