ആരാണ് ജോജു പറഞ്ഞ നടനും ഭാര്യയും? ഈ താരദമ്പതിമാരെന്ന് സോഷ്യല്‍ മീഡിയ; എല്ലാവരേയും സംശയ നിഴലിലാക്കരുതെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി നടനേയും ഭാര്യയേയും കണ്ടെത്തുകയാണ്.
Joju George
Joju George
Updated on
2 min read

നടന്‍ ജോജു ജോര്‍ജ് ഉന്നയിച്ച ആരോപണത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. മലയാള സിനിമയിലെ ഒരു പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് നടത്തുന്നുവെന്നാണ് ജോജു ആരോപിച്ചത്. ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് ജോജുവിന്റെ ആരോപണം. എന്നാല്‍ ഈ നടന്റേയും ഭാര്യയുടേയും പേര് ജോജു വെളിപ്പെടുത്തിയിരുന്നില്ല.

Joju George
'പെണ്‍കോന്തന്‍ ഭര്‍ത്താവിന്റേയും അവളുടേയും സ്ഥിരം കലാപരിപാടി'; ജോജു പറഞ്ഞ നടനെക്കുറിച്ച് സൂചന നല്‍കി ലക്ഷ്മി

ജോജുവിന്റെ ആരോപണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടന്‍ ആരുടേയും പേരെടുത്ത് പറയാത്ത സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തി നടനേയും ഭാര്യയേയും കണ്ടെത്തുകയാണ്. പല താരദമ്പതിമാരുടേയും പേരുകള്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നടന്‍ കുഞ്ചാക്കോ ബോബന്റേയും ഭാര്യയേയുമാണോ ജോജു ഉദ്ദേശിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ചോദിക്കുന്നത്. 'കുബോയും ഭാര്യയും ആണെന്ന് ഒരു പോസ്റ്റ് കണ്ടു. ഏതോ ഖത്തര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടു ഉണ്ടായ പ്രശ്‌നം ആണെന്നും. തമ്പുരാനറിയാം' എന്നായിരുന്നു ഒരാളുടെ പ്രതികരണം. അതേസമയം ജോജുവിന്റേതിന് സമാനമായ ശരീരഭാഷയുള്ള ബിജു മേനോന്‍ ആണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് രസകരമായ കൗണ്ടറും സോഷ്യല്‍ മീഡിയ പങ്കുവെക്കുന്നുണ്ട്.

'ഇനി ബിജു മേനോന്‍ എങ്ങാനും? ജോജു ചെയ്യുന്ന വേഷങ്ങള്‍ അതേപോലെ അല്ലെങ്കില്‍ അതിലും മനോഹരമായി ചേരുന്ന ആള്‍ ബിജു മേനോന്‍ ആണ്. സ്വന്തം സിനിമ പ്രമോട്ട് ചെയ്യാന്‍ അല്ലെങ്കില്‍ വേണ്ട മടി കാരണം വര്‍ഷത്തില്‍ 3 പടം തികച്ചു ചെയ്യാത്ത ബിജുവേട്ടന്‍ എന്തായാലും ഈ പണിക്ക് നില്‍ക്കില്ല' എന്നായിരുന്നു ഒരു കമന്റ്.

'ബിജു അല്ല കുഞ്ചാക്കോ ബോബന്‍ ആന്‍ഡ് വൈഫ് ആണ്. ബിജുവിനും വൈഫിനും ഒന്നും പിആര്‍ പോലും ഇല്ല. സ്റ്റേജില്‍ എങ്ങനെ ഇരിക്കണം എന്നുവരെ പിആര്‍ ടീം പറഞ് കൊടുത്ത ശേഷമാണ് കുഞ്ചാക്കോ ബോബന്‍ സ്റ്റേജില്‍ വരുന്നത്.' എന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം പലരുടേയും ഭാവന സൃഷ്ടിയും കേട്ടറിവിനെ മാത്രം ആശ്രയിച്ചുള്ള ഊഹാപോഹങ്ങളും ആണെന്നതാണ് വസ്തുത.

അതേസമയം അവ്യക്തമായ ആരോപണം ഉന്നയിച്ച ജോജുവിനെതിരേയും വിമര്‍ശനം ശക്തമാണ്. 'എല്ലാ പടത്തിലും ഒരേ എക്‌സ്പ്രഷനുമിട്ട് നില്‍ക്കുന്ന ഇങ്ങേരെ കാണുമ്പോള്‍ എനിക്ക് തന്നെ ഇങ്ങേര്‍ക്കെതിരെ പിആര്‍ വര്‍ക്ക് നടത്താന്‍ തോന്നാറുണ്ട്, കഴിഞ്ഞ ദിവസം തിയേറ്ററില്‍ ഒരു ബോംബ് ഇട്ടു അതിനെ വെളുപ്പിക്കാന്‍ നോക്കുന്നതാണ്, അഭിനയിക്കാന്‍ അറിയുന്ന നടനാണ് താങ്കള്‍. പിന്നെന്തിനു ഇത്തരം ചെളി വാരാന്‍ നടക്കുന്നത്, ഇയാളുടെ പടം ഇപ്പോള്‍ ഇറങ്ങിയാല്‍ എന്തെങ്കിലും വിവാദം ഇയാള്‍ തന്നെ ഉണ്ടാക്കും, പല പ്രമുഖ നടന്മാരെയും സംശയമുനയില്‍ ആക്കാതെ അത് ആരാണെന്ന് പറയൂ' എന്നാണ് ജോജുവിനോട് ആരാധകര്‍ പറയുന്നത്.

നേരത്തെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെക്കുറിച്ച് ജോജു നടത്തിയ ആരോപണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. 'ലിജോയെ പറ്റി പറഞ്ഞത് ഈ ജോജു തന്നെയല്ലേ? എന്നിട്ട് പ്രെസ്സ് മീറ്റില്‍ വന്നു ലിജോ തെളിവ് നിരത്തിയപ്പോ അതൊക്കെ പബ്ലിക് ആയി പറയണോ എന്ന് ചോദിച്ചതും ഈ ജോജു തന്നെ, സംശയം മാത്രം' എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Joju George
'16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ ഞാന്‍ ആരാ? മര്യാദ വേണ്ടേ?ഗതികേട് കൊണ്ടു പറയുകയാണ്'; മറുപടി നല്‍കി ജോജു ജോര്‍ജ്
Joju George
'മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയ്ക്ക് അശ്ലീല ചിത്രം അയച്ച കേസ് എന്തായി?'; കമന്റിന് മറുപടി നല്‍കി മാല പാര്‍വതി
Joju George
'പൃഥ്വിയുടെ ഗതി എന്താണെന്നു അച്ഛനോട് ചോദിച്ചാല്‍ മതി, ലാലേട്ടന്റെ വില കളഞ്ഞു'; വിസ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണം
Summary

Who is the actor Joju George alleged? social media discussions gets wild as the actor's allegations gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com