കണ്ണപ്പയിലെ പ്രഭാസിന്റെ ചിത്രം പുറത്തുവിട്ടത് ആര്?; കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം സമ്മാനം

ചിത്രം പുറത്തുവിട്ട ആളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ടീം
PRABHAS
പ്രഭാസ്
Updated on: 
1 min read

പുതിയ ചിത്രം കണ്ണപ്പയിലെ സൂപ്പര്‍താരം പ്രഭാസിന്റെ ലുക്ക് ലീക്കായത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതിനെതിരെ നടപടിയുമായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പുറത്തുവിട്ട ആളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് ടീം.

കഴിഞ്ഞ എട്ട് വര്‍ഷമായി ഞങ്ങള്‍ സിനിമയ്ക്കായി പ്രവര്‍ത്തിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രം മോഷ്ടിക്കപ്പെടുകയും അത് അനുവാദമില്ലാതെ പുറത്തുവിടുകയും ചെയ്തു. ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അതിനായി സഹായിക്കണമെന്നുമാണ് പുറത്തുവിട്ട വാര്‍ത്താ കുറിപ്പില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. പുറത്തുവന്ന ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കരുതെന്നും ഇത് പങ്കുവെക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും കുറിപ്പില്‍ പറയുന്നു. പ്രതിയെ കണ്ടെത്താന്‍ സഹായകമാകുന്ന വിവരം കൈമാറാന്‍ കഴിയുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും എന്നും കുറിപ്പിലുണ്ട്.

ഫാന്റസി ചിത്രമായാണ് കണ്ണപ്പ ഒരുങ്ങുന്നത്. അതിഥി വേഷത്തിലാണ് പ്രഭാസ് സിനിമയില്‍ എത്തുന്നത്. പ്രഭാസിനെ കൂടാതെ മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലും ബോളിവുഡ് നടന്‍ അക്ഷയ് കുമാറും അതിഥി വേഷത്തിലെത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com