വൈ സോ ഹോട്ട്? ഗ്ലാമറസ് ഫോട്ടോ കണ്ട് ആരാധകന്റെ ചോദ്യം; കിടിലന്‍ മറുപടിയുമായി സാധിക

‌ഫ്‌ളോറല്‍ കുട്ടി ഫ്രോക്ക് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
സാധിക വേണു​ഗോപാൽ/ ചിത്രങ്ങൾ
സാധിക വേണു​ഗോപാൽ/ ചിത്രങ്ങൾ
Updated on
2 min read

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ് നടി സാധിക വേണുഗോപാല്‍. മോഡലിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന താരം തന്റെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ആരാധകരുടെ മനം കീഴടക്കുന്നത് താരത്തിന്റെ അതീവ ഗ്ലാമറസ് ലുക്കിലുള്ള പുത്തന്‍ ഫോട്ടോഷൂട്ടാണ്. ഫ്‌ളോറല്‍ കുട്ടി ഫ്രോക്ക് അണിഞ്ഞുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.

സ്ലീവ് ലസ് ബ്ലാക്ക് ഫ്രോക്കില്‍ അതി മനോഹരിയാണ് താരം. തന്റെ കാലിലെ ടാറ്റൂ വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മത്സ്യകന്യകയുടെ ചിത്രമാണ് സാധിക കാലില്‍ പച്ചകുത്തിയിരിക്കുന്നത്. എന്റെ മത്സ്യകന്യകയെ ഇഷ്ടമാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രം. താരത്തിന്റെ ഗ്ലാമറസ് ലുക്കിന് നിരവധി പേര്‍ പ്രശംസയുമായി എത്തി. 

എന്താണ് ഇത്ര ഹോട്ട് എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. അതിന് മികച്ച മറുപടിയുമായാണ് സാധിക എത്തിയത്. തന്റെ പിറകിലുള്ള പുരുഷന്മാര്‍ ധൈര്യവും ആത്മവിശ്വാസവുമാണ് എന്നായിരുന്നു മറുപടി. ഫോട്ടോഷൂട്ടിനൊപ്പം താരത്തിന്റെ മറുപടിയും ആരാധകരുടെ മനം കീഴടക്കുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com