തിരക്കുള്ള മുംബൈ ബീച്ചില്‍ നഗ്നനായി ധ്യാനം, ഓഷോയുടെ പൂന്തോട്ടക്കാരന്‍; വിനോദ് ഖന്നയുടെ ആത്മീയ ജീവിതത്തെക്കുറിച്ച് ഭാര്യ

രണ്ട് വര്‍ഷത്തിനിടെ ജീവിതത്തില്‍ കാണേണ്ടി വന്ന തുടർ മരണങ്ങള്‍ അമ്മ കൂടി മരിച്ചതോടെ അദ്ദേഹം സന്യാസം സ്വീകരിച്ചു
Vinod Khanna
Vinod Khanna
Updated on
1 min read

കരിയറില്‍ തിളങ്ങി നില്‍ക്കെയാണ് വിനോദ് ഖന്ന സിനിമയില്‍ നിന്നും അതുവരെ ജീവിച്ച ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുന്നത്. രാജ്യം വിട്ട വിനോദ് ഖന്ന ഓഷോയുടെ ശിഷ്യനായി മാറി. പിന്നീട് അദ്ദേഹം തിരികെ വന്നുവെങ്കിലും, വിനോദ് ഖന്നയുടെ മാത്രമല്ല ബോളിവുഡിന്റെ തന്നെ ഗതി മാറ്റി വിട്ടൊരു തീരുമാനമായിരുന്നു അത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിനോദ് ഖന്നയുടെ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭാര്യ കവിത ഖന്ന.

Vinod Khanna
'മരുമകനല്ല, എന്റെ മോനായിരുന്നു...; നീറ്റല്‍ തന്ന് പോയി'; കലാഭവന്‍ നവാസിനെ ഓര്‍ത്ത് വിങ്ങി രഹ്നയുടെ പിതാവ്, വിഡിയോ

അമേരിക്കയിലെ ഓറഗണിലെ ഓഷോയുടെ ആശ്രമത്തിലേക്ക് പോകുന്നതിനൊക്കെ മുമ്പ്, ഇന്ത്യയില്‍ വച്ചു തന്നെ ഓഷോയുടെ ആശയങ്ങളെ പിന്തുടരാന്‍ തുടങ്ങിയിരുന്നു വിനോദ് ഖന്ന. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അക്കാലത്തെക്കുറിച്ച് കവിത ഖന്ന മനസ് തുറന്നത്. കുട്ടിക്കാലം മുതലേ ആത്മീയതയില്‍ തല്‍പ്പരനായിരുന്ന വിനോദ് ഖന്ന 17-ാം വയസില്‍ ഓട്ടോബയോഗ്രഫി ഓഫ് എ യോഗി വാങ്ങിയിരുന്നുവെന്നും കവിത പറയുന്നു.

Vinod Khanna
'കാമുകി ആരെന്ന് പോലും ചോദിക്കാതെ അച്ഛന്‍ കല്യാണം നടത്തിത്തന്നു; അവളുടെ വീട്ടില്‍ പോയി സംസാരിച്ചതും അച്ഛന്‍'; ധ്യാന്‍ പറഞ്ഞത്

''മനോഹരമായ തന്റെ ദാമ്പത്യ ജീവിതവും അവിശ്വസനീയമായ വിജയവും ആരാധകലോകവുമെല്ലാം ഉപേക്ഷിക്കാന്‍ അദ്ദേഹത്തെ പ്രരിപ്പിച്ചത് രണ്ട് വര്‍ഷത്തിനിടെ ജീവിതത്തില്‍ കാണേണ്ടി വന്ന മരണങ്ങളാണ്. കൂടുതല്‍ മരണങ്ങള്‍ തുടര്‍ച്ചയായി. അമ്മ കൂടി മരിച്ചതോടെ അദ്ദേഹം ഓഷോയുടെ പക്കലേക്ക് പോവുകയും സന്യാസം സ്വീകരിക്കുകയുമായിരുന്നു'' കവിത പറയുന്നു.

''അദ്ദേഹം ഓഷോയുടെ പൂന്തോട്ടക്കാരനായിരുന്നു. ഓഷോയുടെ വീട്ടിലേക്ക് എല്ലാവര്‍ക്കും പ്രവേശനം ഉണ്ടായിരുന്നില്ല. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ അനുവാദമുണ്ടായിരുന്നില്ല. ഓഷോയുടെ പൂന്തോട്ടക്കാരന്‍ ആയതിനാല്‍ അദ്ദേഹത്തിന് അനുമതിയുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ സേവനം'' കവിത പറയുന്നു.

''ഓറഗണില്‍ ഓഷോയ്ക്കായി ഒരുക്കുന്ന വസ്ത്രങ്ങള്‍ ആദ്യം ധരിച്ച് പരിശോധിച്ചിരുന്നത് വിനോദ് ആയിരുന്നു. അവര്‍ രണ്ടു പേരുടേയും ഷോള്‍ഡറിന്റെ സൈസ് ഒന്നായിരുന്നു'' എന്നും കവതി പറയുന്നുണ്ട്. ഓഷോയുടെ ആശ്രമത്തിലേക്ക് പോകുന്നതിന് മുമ്പേ വിനോദ് ഖന്ന അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് തുടങ്ങിയിരുന്നുതും കവിത ഓര്‍ക്കുന്നുണ്ട്.

''പൂനെയിലെ ആശ്രമത്തിലേക്ക് മാറുന്നതിന് മുമ്പ്, മുംബൈയിലായിരുന്നപ്പോഴും അദ്ദേഹം മെഡിറ്റേഷനൊക്കെ ചെയ്യുമായിരുന്നു. തിരക്കുള്ള മുംബൈ നഗരത്തിന്റെ ഹൃദയത്തിലുള്ള ചൗപട്ടി ബീച്ചില്‍ അവരെല്ലാം വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി, നഗ്നരായി വട്ടത്തിലിരുന്ന് മെഡിറ്റേറ്റ് ചെയ്യുമായിരുന്നു. വിനോദിന്റേത് വളരെ ആഴത്തിലുള്ള ഭക്തിയും കമ്മിറ്റ്‌മെന്റുമായിരുന്നു'' എന്നും അവര്‍ പറയുന്നു.

Summary

Kavitha Khanna recalls how Vinod Khanna became disciple of Osho. He was a gardner at his ashram.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com