എമ്പുരാന്‍ 50 കോടിക്ക് തീരുമായിരിക്കുമല്ലേ? ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം, പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ

മാസ് ആക്ഷന്‍ ചിത്രമായിരിക്കും എമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍
ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും/ ഇൻസ്റ്റ​ഗ്രാം
ആന്റണി പെരുമ്പാവൂരും പൃഥ്വിരാജും/ ഇൻസ്റ്റ​ഗ്രാം
Updated on
1 min read

പൃഥ്വിരാജും മോഹന്‍ലാലും ഒന്നിച്ച ലൂസിഫര്‍ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം അമ്പുരാന്റെ പ്രഖ്യാപനം കഴിഞ്ഞിട്ട് ഏറെനാളായെങ്കിലും കോവിഡ് ഷൂട്ടിങ് മുടക്കിയിരിക്കുകയാണ്. സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മുന്‍കാല ജീവിതമാണ് എമ്പുരാന്‍ പറയുന്നത്. അബ്രാം ഖുറേഷി എന്ന മാസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ലൂസിഫര്‍ അവസാനിപ്പിക്കുന്നത്. അതിനാല്‍ മാസ് ആക്ഷന്‍ ചിത്രമായിരിക്കും എമ്പുരാന്‍ എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

എന്നാല്‍ അതിനായി കുറച്ചു നാളുകള്‍ കൂടി കാത്തിരിക്കേണ്ടതായി വരും. അതിനിടയില്‍ ബ്രോ ഡാഡി സിനിമയിലൂടെ പൃഥ്വിരാജ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജ് പങ്കുവെച്ച് ഒരു പോസ്റ്റാണ് വൈറലാവുന്നത്. 

അമ്പുരാന്റെ ബജറ്റിനെക്കുറിച്ചുള്ള നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് പോസ്റ്റ്. രാജൂ, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലേ? എന്ന ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് നോട്ടത്തിലൂടെയാണ് താരം മറുപടി നല്‍കുന്നത്. 

എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് പോസ്റ്റ്. രസകരമായ കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇത് ഇച്ചിരി കൂടുതലല്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. അപ്പോ ആന്റണി ചേട്ടാ ഹാഫ് ടൈം വരെ മതിയോ സിനിമ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com